Wednesday April 24th, 2019 - 2:14:am
topbanner
topbanner

നിരവ് മോദിയുടെ 13 കാറുകള്‍ ലേലത്തില്‍ വില്‍ക്കുന്നു; ഏപ്രില്‍ 18 ന് ഓണ്‍ലൈന്‍ വഴി ലേലം

BI
 നിരവ് മോദിയുടെ 13 കാറുകള്‍ ലേലത്തില്‍ വില്‍ക്കുന്നു; ഏപ്രില്‍ 18 ന് ഓണ്‍ലൈന്‍ വഴി ലേലം

വജ്ര വ്യാപാരി നിരവ് മോദിയുടെ 13 കാറുകള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ലേലത്തിന് വെച്ചു. ഏപ്രില്‍ 18 നാണ് ഓണ്‍ലൈന്‍ വഴിയുള്ള ലേലം നടക്കുന്നത്. ലേലത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് കാറുകള്‍ പരിശോധിക്കാം. പക്ഷെ ടെസ്റ്റ് ഡ്രൈവ് നടത്താന്‍ അനുവദിക്കില്ലെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു. കാറുകളുടെ വിശദാംശങ്ങള്‍ ഉടന്‍ തന്നെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും.

ആഡംബര വിഭാഗത്തില്‍ പെടുന്ന റോള്‍സ് റോയ്സ് ഗോസ്റ്റ്, പോര്‍ഷെ പനമേറ, രണ്ടു ബെന്‍സ്, മൂന്ന് ഹോണ്ട, ടൊയോട്ട ഫോര്‍ച്ചുണര്‍, ഇന്നോവ എന്നീ കാറുകളാണ് ലേലത്തിന് വെയ്ക്കുന്നത്.

പഞ്ചാബ് നാഷണല്‍ ബാങ്കിലെ തട്ടിപ്പ് കേസിലാണ് ഈ കാറുകള്‍ ഡയക്ടറേറ്റ് പിടിച്ചെടുത്തത്. മെറ്റല്‍ സ്‌ക്രാപ്പ് ട്രേഡിംഗ് കോര്‍പ്പറേഷന്‍ എന്ന സര്‍ക്കാര്‍ സ്ഥാപനത്തിനാണ് വില്‍പന ചുമതല നല്‍കിയിരിക്കുന്നത്.

 

Read more topics: nirav modi, car,
English summary
nirav modi car for auction
topbanner

More News from this section

Subscribe by Email