Friday September 21st, 2018 - 9:22:pm
topbanner

പുതുവത്സരദിനത്തില്‍ വന്‍ ഓഫറുകളുമായി രാജ്യത്തെ വിമാനക്കമ്പനികള്‍

Jikku Joseph
പുതുവത്സരദിനത്തില്‍ വന്‍ ഓഫറുകളുമായി രാജ്യത്തെ വിമാനക്കമ്പനികള്‍

പുതുവത്സരദിനത്തില്‍ വന്‍ ഓഫറുകളുമായി രാജ്യത്തെ വിമാനക്കമ്പനികള്‍ രംഗത്ത്. ഇന്‍ഡിഗോ, ജെറ്റ് എയര്‍വേഴ്സ്, ഗോ എയര്‍, സ്പൈസ് ജെറ്റ്, എയര്‍ ഏഷ്യ തുടങ്ങിയ മുന്‍നിര വിമാനക്കമ്പനികളാണ് കുറഞ്ഞനിരക്കില്‍ വിമാനടിക്കറ്റുകള്‍ വാഗ്ദാനം ചെയ്ത് രംഗത്ത് എത്തിയിരിക്കുന്നത്. വിമാനക്കമ്പനികളുടെ വെബ്സൈറ്റ് വഴിയോ മൊബൈല്‍ ആപ്പ് വഴിയോ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കാണ് നിരക്കിളവ് ലഭിക്കുക.

തിരഞ്ഞെടുത്ത റൂട്ടുകള്‍ 1005 രൂപ മുതലുള്ള ഓഫറുകളാണ് ഇന്‍ഡിഗോ നല്‍കുന്നത്. ഗോ എയറും ഇതേനിരക്കില്‍ ടിക്കറ്റുകള്‍ക്ക് ഓഫറുകള്‍ നല്‍കുന്നുണ്ട്. ഏയര്‍ ഏഷ്യ തിരഞ്ഞെടുത്ത റൂട്ടുകളില്‍ 1399 രൂപ മുതലുള്ള തുകയ്ക്ക് ടിക്കറ്റുകള്‍ നല്‍കുമ്പോള്‍ ജെറ്റ് എയര്‍വേഴ്സ് 1001 രൂപയ്ക്കാണ് തങ്ങളുടെ സ്പെഷ്യല്‍ ന്യൂ ഈയര്‍ ടിക്കറ്റുകള്‍ വില്‍ക്കുന്നത്. സ്പൈസ് ജെറ്റ് ടിക്കറ്റ് ചിലവ് മടക്കിനല്‍കുന്ന നല്‍കുന്ന പദ്ധതിയാണ് പുതുവത്സരത്തില്‍ നടപ്പാക്കുന്നത്.

സ്പൈസ് ജെറ്റിന്റെ ഫ്ളൈ ഫോര്‍ ഫ്രീ സ്‌കീം അനുസരിച്ച്  ഡിസംബര്‍ 31 വരെ സ്പൈസ് ജെറ്റ് വിമാനത്തില്‍ പറക്കുന്നവര്‍ക്ക് ടിക്കറ്റ് തുക ഉപയോഗിച്ച് സ്പൈസ് ജെറ്റിന്റെ ഇ-കൊമേഴ്സ് സൈറ്റില്‍ ഷോപ്പിംഗ് നടത്താം. ഇതിലൂടെ സൗജന്യയാത്രയാണ് തങ്ങള്‍ യാത്രക്കാര്‍ക്ക് വാഗ്ദാനം ചെയ്യുന്നതെന്നാണ് സ്പൈസ് ജെറ്റിന്റെ പരസ്യത്തില്‍ പറയുന്നത്.

English summary
new year offer of airline companies
topbanner

More News from this section

Subscribe by Email