topbanner
Tuesday September 26th, 2017 - 9:50:pm
topbanner

ജിയോയെ വെല്ലാന്‍ ബിഎസ്എന്‍എല്‍; പ്രതിദിനം 2 ജിബി

Jikku Joseph
ജിയോയെ വെല്ലാന്‍ ബിഎസ്എന്‍എല്‍; പ്രതിദിനം 2 ജിബി

ന്യൂഡല്‍ഹി: സൗജന്യ ഓഫറുകള്‍ വാരിക്കോരി നല്‍കുന്ന റിലയന്‍സ് ജിയോയെ പോലും അമ്പരിപ്പിക്കുന്ന വാഗ്ദാനവുമായി ബി.എസ്.എന്‍.എല്‍ രംഗത്ത്. പ്രതിദിനം രണ്ടു ജി.ബി സൗജന്യ ഡേറ്റ എന്ന ഓഫറുമായാണ് ബി.എസ്.എന്‍.എല്‍. ജിയോയെ വെല്ലുവിളിക്കുന്നത്. ഈ മാസം 18 മുതല്‍ പുതിയ ഓഫര്‍ നിലവില്‍ വരും.

339 രൂപയുടെ റീച്ചാര്‍ജില്‍ 28 ദിവസത്തേക്കു ഈ സേവനം പ്രയോജനപ്പെടുത്താം. ഇതോടെ ഏപ്രിലില്‍ നിലവില്‍ വരുന്ന റിലയന്‍സ് ജിയോയുടെ 301 രൂപയ്ക്കു ദിവസവും ഒരു ജിബി എന്ന ഓഫറിനെതിരെ ശക്തമായ വെല്ലുവിളി ഉയര്‍ത്തുകയാണു ബിഎസ്എന്‍എല്‍. ദിവസവും രണ്ടു ജിബി 3 ജി ഡേറ്റാക്കു പുറമെ ഇന്ത്യയിലെവിടെയും ബി.എസ്.എന്‍.എല്‍ നെറ്റ്വര്‍ക്കിലേക്കു സൗജന്യമായി വോയ്‌സ് കോളും ലഭിക്കും. കൂടാതെ മറ്റു നെറ്റ് വര്‍ക്കുകളിലേക്കു ദിവസവും 25 മിനിറ്റ് സൗജന്യ കോള്‍ ഉണ്ടാകും. ഈ പരിധിക്കുശേഷം മിനിറ്റിന് 25 പൈസയാകും നിരക്ക്. ഡേറ്റ ഉപയോഗിക്കുന്നവര്‍ക്കു ഏറ്റവും അനുയോജ്യമായ ഓഫര്‍ ആയിരിക്കും പ്ലാന്‍ 339 എന്നാണ് ബി.എസ്.എന്‍.എല്ലിന്റെ അവകാശവാദം.

നിലവില്‍ വിപണിയില്‍ ഹിറ്റായിരുന്ന 339 രൂപയുടെ പ്ലാന്‍ നവീകരിച്ചാണു ബിഎസ്എന്‍എല്‍ രംഗത്തെത്തിയിരിക്കുന്നത്. 339 രൂപയ്ക്കു നേരത്തെ ഇന്ത്യയില്‍ ഏതു നെറ്റ് വര്‍ക്കിലേക്കും സൗജന്യ വിളിയും ഒരു ജിബി ഡേറ്റയുമായിരുന്നു ഓഫര്‍. ഇതു പരിഷ്‌കരിച്ചു ദിവസം രണ്ടു ജിബി ഡേറ്റ എന്ന സൗജന്യം അനുവദിച്ചു. എന്നാല്‍ ഇതോടൊപ്പമുള്ള പരിധിയില്ലാത്ത സൗജന്യ വിളി ബിഎസ്എന്‍എല്‍ നെറ്റ് വര്‍ക്കിലേക്കു മാത്രമായി ഒതുക്കി. നിലവില്‍ അണ്‍ലിമിറ്റഡ് എന്ന പേരില്‍ ഡേറ്റ വാഗ്ദാനം നല്‍കുന്ന എല്ലാ മൊബൈല്‍ ഫോണ്‍ സേവന ദാതാക്കളും ദിവസം ഒരു ജിബി ഡേറ്റയാണു സൗജന്യമായി നല്‍കുന്നത്. ഈ സ്ഥാനത്താണ് ദിവസം രണ്ടു ജിബി സൗജന്യ ഡേറ്റ എന്ന ഓഫര്‍ ബിഎസ്എന്‍എല്‍ അവതരിപ്പിക്കുന്നത്.

English summary
new offer by bsnl 2gb data per day and unlimited calling