Tuesday July 16th, 2019 - 10:05:pm
topbanner
topbanner

ഫിജികാർട്ട് ഡോട്ട് കോമിന്റെ ഇന്ത്യയിലെ പ്രവർത്തനം മന്ത്രി പി. തിലോത്തമൻ ഉദ്ഘാടനം ചെയ്തു

fasila
ഫിജികാർട്ട് ഡോട്ട് കോമിന്റെ ഇന്ത്യയിലെ പ്രവർത്തനം മന്ത്രി പി. തിലോത്തമൻ ഉദ്ഘാടനം ചെയ്തു

കൊച്ചി: ഡയറക്ട് മാർക്കറ്റിങ്ങും ഇകോമേഴ്സ് വ്യാപാരവും സംയോജിപ്പിച്ചുകൊണ്ടുള്ള ലോകത്തിലെ ആദ്യത്തെ ഇകോമേഴ്സ് പ്ളാറ്റ്ഫോമായ ഫിജികാർട്ട് ഡോട്ട് കോമിന്റെ ഇന്ത്യയിലെ പ്രവർത്തനത്തിന് ഭക്ഷ്യസിവിൽസപ്ലൈസ് വകുപ്പ് മന്ത്രി പി. തിലോത്തമന് തുടക്കം കുറിച്ചു.

ഇടത്തട്ടുകാരെ ഒഴിവാക്കി ഉല്പന്നങ്ങൾ ഉപഭോക്താവിന് നേരിട്ട് ലഭ്യമാക്കുന്ന ഫിജികാർട്ട് ഡോട്ട് കോം ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിന് വലിയ തോതിൽ ഗുണകരമാകുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി തിലോത്തമൻ പറഞ്ഞു. ഫിജികാർട്ട് പോലുള്ള സ്ഥാപനങ്ങൾ ഭാവിയിൽ വലിയ തോതിൽ വളർച്ച കൈവരിക്കാൻ പോകുകയാണ്.

2025 ആകുമ്പോഴേക്കും വിപണിയുടെ 25 ശതമാനം കച്ചവടം ഇത്തരം സ്ഥാപനങ്ങളിലൂടെയായിരിക്കും നടക്കുകയെന്നാണ് പഠനങ്ങള് വ്യക്തമാക്കുന്നത്. ലോകവിപണിയിൽ ഓൺലൈൻ മാർക്കറ്റിങ്ങിന് ഇന്ന് സുപ്രധാന സ്ഥാനമാണുള്ളത്. കേരളവും ഈ രീതിയിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്.

നിയമവിധേയമായി പ്രവർത്തിക്കുന്ന ഫിജികാർട്ട് ഡോട്ട് കോം പോലുള്ള സ്ഥാപനങ്ങൾക്ക് സംരക്ഷണം ഉറപ്പുവരുത്തുന്നതായിരിക്കും സർക്കാർ അടുത്ത മാസം പ്രഖ്യാപിക്കാനിരിക്കുന്ന മാര്ഗനിര്ദേശങ്ങളെന്ന് അദ്ദേഹം അറിയിച്ചു.

ഉപഭോക്താക്കളുമായി വ്യക്തിപരമായ ബിസിനസ് ബന്ധം സ്ഥാപിക്കാന് കഴിയുന്നില്ലെന്ന ഇ കോമേഴ്സ് പ്ലാറ്റ്ഫോമുകളുടെ പൊതുവായ ന്യൂനത പരിഹരിച്ചു കൊണ്ടാണ് ഡയറക്ട് മാര്ക്കറ്റിംഗിനെയും ഇകോമഴ്സിനെയും സംയോജിപ്പിച്ചുകൊണ്ട് ഒരു ഓണ്ലൈന് പ്ലാറ്റ് ഫോം എന്ന ആശയം ഉദിച്ചതും അത് ഫിജികാർട്ട് ഡോട്ട് കോമിന്റെ പിറവിയിലെത്തിയതും എന്ന് ഫിജികാർട്ട് ഡോട്ട് കോം ചെയർമാൻ ഡോ. ബോബി ചെമ്മണ്ണൂർ പറഞ്ഞു.

അങ്കമാലി അഡ്ലെക്സ് കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ മുഖ്യാതിഥിയായ പ്രശസ്ത ബോളിവുഡ് താരം തമന്ന ഭാട്ടിയ ഫിജികാർട്ട് ഡോട്ട് കോമിന്റെ ഇന്ത്യയിലെ ലോഞ്ചിംഗ് പ്രഖ്യാപിച്ചു. ചീഫ് എക്സിക്യൂട്ടീവ് ഓഫീസര് ഡോ. ജോളി ആന്റണി, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ അനീഷ് കെ ജോയി എന്നിവരും സന്നിഹിതരായിരുന്നു.

ഫിജികാർട്ട് ഡോട്ട് കോം വൈസ് പ്രസിഡണ്ട് വി പി സജീവ് ബിസിനസ് പ്ലാൻ അവതരിപ്പിച്ചു. ഫിജികാർട്ട് ഡോട്ട് കോമിലൂടെ ലഭ്യമാക്കുന്ന ഗോൾഡ്, ഡയമണ്ട് ആഭരണങ്ങളുടെ ലോഞ്ചിംഗ് ഡോ. ബോബി ചെമ്മണ്ണൂർ നിർവഹിച്ചു. അങ്കമാലി എം.എൽ .എ റോജി എം.ജോൺ, നഗരസഭാ ചെയർപെയ്സൺ എം.എ ഗ്രേസി ടീച്ചർ, മുൻ മന്ത്രി ജോസ് തെറ്റയിൽ, ഗുലാത്തി ഇന്സ്റ്റിറ്റ്യൂട്ട് അസോസിയേറ്റ് പ്രൊഫസർ തോമസ് ജോസഫ് തൂങ്കുഴി, പ്രമുഖ ന്യൂറോപ്പതി മെഡിക്കല് കണ്സള്ട്ടന്റായ ഡോ. അനിൽ ശർമ, നാഷണൽ നെറ്റ്‌വർക്ക് മാർക്കറ്റിങ് അസോസിയേഷൻ ജനറൽ സെക്രട്ടറി നോയൽ ജോർജ് എന്നിവർ ആശംസകളർ പ്പിച്ചു.

മികച്ച പ്രകടനം കാഴ്ചവെച്ച അംഗങ്ങളെ ചടങ്ങിൽ ആദരിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില് നിന്നുള്ള ആയിരങ്ങൾ ചടങ്ങിൽ പങ്കെടുത്തു. വിവിധ കലാ പരിപാടികളും അരങ്ങേറി. ചുരുങ്ങിയ കാലംകൊണ്ട് തന്നെ യു.എ.ഇ യിൽ ഉപഭോക്താക്കളുടെ വ്യാപകമായ അംഗീകാരം നേടിയെടുത്ത ശേഷമാണ് ഫിജികാർട്ട് ഡോട്ട് കോം ഇന്ത്യയിലെത്തിയിരിക്കുന്നത്.

താല്പര്യമുള്ളവർക്ക് ഓൺലൈനിൽ സൗജന്യമായി പാർട്ണർ സ്റ്റോറുകൾ തുറന്ന് വില്പനയുടെ ലാഭവിഹിതം നേടാന് കഴിയുന്നു എന്നത് ഫിജികാര്ട്ടിന്റെ വലിയ പ്രത്യേകതയാണ്. ഫിജികാർട്ട് ഡോട്ട് കോമിലെ അതേ ഉല്പന്നങ്ങൾ തന്നെയാണ് പാർട്ണർ സ്റ്റോറുകളിലും ലഭിക്കുന്നത്.

ഇതുവഴി വ്യക്തിക്ക് ഒരേസമയം ഉപഭോക്താവും പാർട്ണറും ആകാൻ അവസരം ലഭിക്കുന്നു. യു.എ.ഇ യിൽ മാത്രം 20,000 പാർട്ണർ സ്റ്റോറുകളുണ്ട്. 2022 ഓടെ പത്തു ലക്ഷം ഉപഭോക്താക്കൾ എന്ന ലക്ഷ്യത്തോടെയാണ് ഫിജികാർട്ട് മുന്നോട്ടു നീങ്ങുന്നത്. ഇന്ത്യക്കു പുറമേ നേപ്പാൾ, മലേഷ്യ, യു.എസ് എന്നിവിടങ്ങളിലേക്കും സൗദി അറേബ്യ ഉള്പ്പെടെ ഇതര ജി.സി.സി രാജ്യങ്ങളിലേക്കും ഫിജികാർട്ട് പ്രവർത്തനം വ്യാപിപ്പിക്കും.

English summary
minister P. Thilothaman inaugurated to Phygicart work in India
topbanner

More News from this section

Subscribe by Email