Tuesday November 13th, 2018 - 11:51:pm
topbanner

ഇന്ത്യന്‍ മൊബൈല്‍ വിപണിയില്‍ ശക്തമായ തിരിച്ചുവരവ് നടത്തുമെന്ന് മൈക്രോമാക്സ്

Jikku Joseph
ഇന്ത്യന്‍ മൊബൈല്‍ വിപണിയില്‍ ശക്തമായ തിരിച്ചുവരവ് നടത്തുമെന്ന് മൈക്രോമാക്സ്

ന്യൂഡല്‍ഹി:  ഇന്ത്യന്‍ മൊബൈല്‍ വിപണിയില്‍ താല്‍കാലിക തിരിച്ചടി നേരിട്ടെങ്കിലും വൈകാതെ തന്നെ ശക്തമായ തിരിച്ചു വരുമെന്ന് മൈക്രോമാക്സ് സഹസ്ഥാപകനും എംഡിയുമായ രാഹുല്‍ ശര്‍മ. പോയ വര്‍ഷം മൈക്രോമാക്സ് ഫോണുകളുടെ വില്‍പനയില്‍ ഇടിവുണ്ടായെന്ന് സമ്മതിച്ച രാഹുല്‍ ചൈനീസ് മൊബൈല്‍ നിര്‍മ്മാതാക്കളില്‍ നിന്നുണ്ടായ കടുത്ത മത്സരമാണ് ഇതിനു കാരണമെന്നും പറഞ്ഞു.
 
സാഹചര്യങ്ങള്‍ അനുകൂലമല്ലെന്ന് കണ്ടതോടെ ഞങ്ങള്‍ സ്വയം വിപണിയില്‍ നിന്നു മാറിനില്‍ക്കുകയായിരുന്നു. മൈക്രോമാക്സ് ഫോണുകള്‍ പുറത്തിറക്കാന്‍ തുടങ്ങിയ ശേഷം ഇതാദ്യമായാണ് ഇങ്ങനെയൊരു തീരുമാനമെടുക്കേണ്ടി വന്നത്. ചിലപ്പോള്‍ ഇത്തരം സാഹചര്യങ്ങളും നമ്മുക്ക് നേരിടേണ്ടി വരും രാഹുല്‍ പറയുന്നു. പക്ഷേ ഇപ്പോഴുള്ള ബഹളം ഒതുങ്ങിയാല്‍ ഞങ്ങള്‍ ശക്തമായി തിരിച്ചു വരും. അതിനുള്ള ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയിട്ടുമുണ്ട്. ചില ചൈനീസ് കമ്പനികള്‍ വില്‍പന നിയന്ത്രിക്കുകയും ചിലര്‍ ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിച്ചു മടങ്ങിയതും രാഹുല്‍ പറഞ്ഞു.

English summary
micromax cheif says they will make come back soon
topbanner

More News from this section

Subscribe by Email