Monday November 19th, 2018 - 9:14:pm
topbanner

ബ്രേക്കിങ് തകരാര്‍ സംശയം; സ്വിഫ്റ്റ്, ബലെനോ കാറുകള്‍ മാരുതി തിരികെ വിളിച്ചു

Jikku Joseph
ബ്രേക്കിങ് തകരാര്‍ സംശയം; സ്വിഫ്റ്റ്, ബലെനോ കാറുകള്‍ മാരുതി തിരികെ വിളിച്ചു

പ്രമുഖ കാര്‍ നിര്‍മാതാക്കളായ മാരുതി പുതിയ സ്വിഫ്റ്റ്, പ്രീമിയം ഹാച്ച്ബാക്ക് ബലേനൊ കാറുകള്‍ തിരിച്ചു വിളിക്കുന്നു. ബ്രേക്കിങ് സംവിധാനത്തിലെ തകരാറിനെ തുടര്‍ന്നാണ് വാഹനം തിരികെ വിളിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. സര്‍വീസ് ക്യാമ്പുകള്‍ നടത്തി ഈ തകരാര്‍ പരിഹരിക്കുമെന്ന് കമ്പനി അറിയിച്ചു.

ബ്രേക്കിന്റെ വാക്വം ഹോസില്‍ തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് 2017 ഡിസംബര്‍ ഒന്നിനും 2018 മാര്‍ച്ച് 16നും ഇടയില്‍ നിര്‍മിച്ച 52,686 സിഫ്റ്റ്, ബലേനൊ കാറുകളാണ് പരിശോധനകള്‍ക്കായി തിരികെ വിളിച്ചിരിക്കുന്നത്. ഈ മാസം 14 മുതല്‍ സര്‍വീസ് ക്യാമ്പുകള്‍ ആരംഭിക്കുമെന്നും ഉടമകള്‍ക്ക് ഡിലറെ സമീപിച്ച് സര്‍വീസ് നടത്താമെന്നും മാരുതി അറിയിച്ചു.

ഉപഭോക്താക്കളുടെ സൗകര്യം കണക്കിലെടുത്ത് ആഗോളതലത്തില്‍ തന്നെ സര്‍വീസ് ക്യാമ്പുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്. ഈ സര്‍വീസ് തികച്ചും സൗജന്യമായിരിക്കുമെന്നും കമ്പനി പ്രസ്താവനയില്‍ അറിയിച്ചു. രാജ്യത്ത് തന്നെ ഏറ്റവുമധികം വില്‍ക്കപ്പെടുന്ന ഹാച്ചബാക്ക് മോഡലുകളാണ് മാരുതിയുടെ സ്വിഫ്റ്റും ബലേനൊയും.

English summary
maruti suzuki recalls 52,686 units of the new swift and baleno
topbanner

More News from this section

Subscribe by Email