Tuesday November 13th, 2018 - 6:25:am
topbanner

ഇഗ്‌നിസ് ഡീസല്‍ പതിപ്പിനെ ഇന്ത്യയില്‍ നിരോധിച്ചു

Jikku Joseph
ഇഗ്‌നിസ് ഡീസല്‍ പതിപ്പിനെ ഇന്ത്യയില്‍ നിരോധിച്ചു

രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍ാമാതാക്കളായ മാരുതി സുസുക്കി തങ്ങളുടെ ഇഗ്‌നിസ് ഡീസല്‍ പതിപ്പിനെ ഇന്ത്യയില്‍ നിരോധിച്ചു. ഇഗ്‌നിസ് ഡീസലിന് ആവശ്യക്കാര്‍ ഗണ്യമായി കുറയുന്ന പശ്ചാത്തലത്തിലാണ് ഡീസല്‍ പതിപ്പിനെ ഇന്ത്യയില്‍ നിന്ന് പിന്‍വലിക്കുന്നത്.

2017 ജനുവരിയിലാണ് ഇഗ്‌നിസിനെ മാരുതി ഇന്ത്യയില്‍ എത്തുന്നത്. പ്രതിമാസം നാലായിരം ഇഗ്‌നിസുകളെ മാരുതി മുടക്കം കൂടാതെ വിപണിയില്‍ വില്‍ക്കുന്നുണ്ട്. ഇതില്‍ കേവലം പത്തു ശതമാനം മാത്രമാണ് ഡീസല്‍ പതിപ്പിനുള്ള പങ്ക്. ബാക്കി 90 ശതമാനവും പെട്രോള്‍ മോഡലുകളാണ് വിറ്റുപോകുന്നത്.

എട്ടു ലക്ഷം രൂപയോളമാണ് ഇഗ്‌നിസ് ഡീസലിന് വില. ചെറു ഹാച്ച്ബാക്കിന് വേണ്ടി ഇത്രയും രൂപ മുടക്കാന്‍ ഉപഭോക്താക്കള്‍ തയ്യാറല്ല. പകരം ഇഗ്‌നിസ് പെട്രോളിനെ വാങ്ങാനാണ് മിക്കവര്‍ക്കും താത്പര്യം. പുതുതലമുറ സ്വിഫ്റ്റ്, ഡിസൈര്‍ മോഡലുകളുടെ വരവും ഇഗ്‌നിസിന്റെ പ്രചാരത്തെ ബാധിച്ചു. ഒപ്പം ഫോര്‍ഡ് ഫ്രീസ്റ്റൈല്‍ പോലുള്ള ചെറു കാറുകളും ഇഗ്‌നിസിന്റെ വിപണി ഇടിയാന്‍ കാരണമായി എന്നാണ് റിപ്പോര്‍ട്ട്.

English summary
maruti suzuki ignis diesel discontinued
topbanner

More News from this section

Subscribe by Email