Tuesday May 21st, 2019 - 8:46:am
topbanner
topbanner

ഡീസല്‍ കാറുകളുടെ ഉത്പാദനം നിര്‍ത്താനൊരുങ്ങി മാരുതി സുസുക്കി

JB
ഡീസല്‍ കാറുകളുടെ ഉത്പാദനം നിര്‍ത്താനൊരുങ്ങി മാരുതി സുസുക്കി

 അടുത്ത വര്‍ഷം ഏപ്രിലോടെ ഡീസല്‍ കാറുകളുടെ നിര്‍മാണം അവസാനിപ്പിക്കുമെന്ന് കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കി. 1.3 ലിറ്റര്‍ ഡി.ഡി.ഐ.എസ്. എന്‍ജിനുകള്‍ ഉപയോഗിക്കുന്ന കാറുകള്‍ നിര്‍മ്മിക്കുന്നതാണ് മാരുതി അവസാനിപ്പിക്കുന്നത്.ഒരു വര്‍ഷത്തോട് കൂടി 1.3 ലിറ്റര്‍ ഡീസല്‍ എന്‍ജിനുകള്‍ നിര്‍മ്മിക്കുന്നത് അവസാനിപ്പിക്കുമെന്നാണ് മാരുതി സുസുക്കി തങ്ങളുടെ ഈ വര്‍ഷത്തെ സാമ്പത്തികഫല റിപ്പോര്‍ട്ടില്‍ പറയുന്നു.

2020ഓടെ പരിസ്ഥിതി മലിനീകരണം നിയന്ത്രിക്കുന്നതിനുള്ള ബി.എസ്. 6 ചട്ടങ്ങള്‍ വരുന്നത് പരിഗണിച്ച് പെട്രോള്‍ അധിഷ്ഠിതമായ വാഹനങ്ങള്‍ ആയിരിക്കും നിര്‍മ്മിക്കുക എന്നും കമ്പനി പറയുന്നുണ്ട്. നിലവിലുള്ള മാരുതിയുടെ പെട്രോള്‍ കാര്‍ മോഡലുകളില്‍ 16 എണ്ണം അടുത്ത വര്‍ഷത്തോടെ ബി.എസ് 6 നിലവാരത്തിലേക്ക് ഉയര്‍ത്തപ്പെടും.

എന്നാല്‍ ഡീസല്‍ വാഹനങ്ങള്‍ ഈ നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള പദ്ധതി പദ്ധതി മാരുതി സുസുക്കിക്കില്ല. പെട്രോള്‍ വിലയും ഡീസല്‍ വിലയും പെട്രോള്‍ വിലയും തമ്മിലുള്ള അന്തരം കുറഞ്ഞത് കാരണം ഉപഭോക്താക്കള്‍ക്ക് ഡീസല്‍ വാഹനങ്ങളിലുള്ള താത്പര്യം നഷ്ട്ടപ്പെട്ടതാണ് ഈ തീരുമാനത്തില്‍ ഏതാണ് കാരണമെന്ന് മാരുതി സുസുക്കി ഇന്ത്യ ചെയര്‍മാന്‍ ആര്‍.സി. ഭാര്‍ഗവ പറഞ്ഞു.

എന്നാല്‍, നിലവിലുള്ള സ്വിഫ്റ്റ്, ബലേനോ, ഡിസയര്‍, ബ്രസ, എസ്‌ക്രോസ് മോഡലുകളുടെ ഡീസല്‍ പതിപ്പുകളെ ഈ തീരുമാനം ബാധിക്കില്ല. വിറ്റാര ബ്രസയുടെ പെട്രോള്‍ പതിപ്പ് അടുത്ത വര്‍ഷത്തോടെ പുറത്തിറങ്ങും. സിയാസ്, എര്‍ടിഗ എന്നിവയില്‍ ഉപയോഗിക്കുന്ന 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാവും ബ്രസയുടെ പെട്രോള്‍ പതിപ്പിലും ഉപയോഗിക്കുക.

 

English summary
maruthi stop diesal cars production
topbanner

More News from this section

Subscribe by Email