Wednesday November 21st, 2018 - 1:18:am
topbanner

ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കോടീശ്വരിയാകാന്‍ കൈലി ജെന്നര്‍; മറികടന്നത് സക്കര്‍ബര്‍ഗിനെ

suji
ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കോടീശ്വരിയാകാന്‍ കൈലി ജെന്നര്‍; മറികടന്നത് സക്കര്‍ബര്‍ഗിനെ

ന്യൂയോര്‍ക്ക്: കര്‍ദാസിയാന്‍ കുടുംബത്തിലെ ചെറുപ്പക്കാരിയാണ് കൈലി ജെന്നര്‍. പക്ഷെ ഇരുപതാം വയസ്സില്‍ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കോടീശ്വരിയാകാന്‍ ഒരുങ്ങുകയാണ് കൈലി. ഫോര്‍ബ്‌സിന്റെ കണക്ക് പ്രകാരം ഇവരുടെ മൂല്യം 900 മില്ല്യണ്‍ ഡോളറാണ്, അതായത് 61,74,45,00,000 രൂപ.

കൈലി ജെന്നറിന്റെ അര്‍ദ്ധ സഹോദരി കിം കര്‍ദാസിയാന്റെ ആസ്തി 350 മില്ല്യണ്‍ ഡോളര്‍ മാത്രമാണ്. ശരീരത്തില്‍ ശസ്ത്രക്രിയകള്‍ നടത്തി സൗന്ദര്യം വര്‍ദ്ധിപ്പിച്ചാണ് ഇവര്‍ ശ്രദ്ധ നേടിയത്. കൈലി ചുണ്ടുകളിലാണ് ഇത് നടത്തിവരുന്നത്.

അടുത്തിടെയാണ് കൈലി ജെന്നര്‍ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഇതേത്തുടര്‍ന്ന് ചുണ്ടിലെ ഫില്ലിംഗ് ഇനി ചെയ്യുന്നില്ലെന്ന് ഇവര്‍ പ്രഖ്യാപിച്ചു. കൈലി കോസ്‌മെറ്റിക്‌സ് എന്ന ബ്രാന്‍ഡ് ഇവര്‍ക്ക് സ്വന്തമായുണ്ട്. 23ാം വയസ്സില്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ് കരസ്ഥമാക്കിയ സ്ഥാനമാണ് കൈലി നേടുന്നത്.

 

 

 

English summary
kylie jenner to beat zuckerberg as youngest billionaire
topbanner

More News from this section

Subscribe by Email