Thursday September 20th, 2018 - 4:32:pm
topbanner
Breaking News

കുടുംബശ്രീ റെയില്‍വെ ഇ കാറ്ററിംഗ് മേഖലയിലേയ്ക്ക്

NewsDesk
കുടുംബശ്രീ റെയില്‍വെ ഇ കാറ്ററിംഗ് മേഖലയിലേയ്ക്ക്

കൊച്ചി: ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്റ് ടൂറിസം കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ഐ.ആര്‍.സി.റ്റി.സി) ട്രെയിന്‍ യാത്രക്കാര്‍ക്കായി നടപ്പിലാക്കിയ ഇ കാറ്ററിംഗ് പദ്ധതിയില്‍ കുടുംബശ്രീയും പങ്കാളിയാകുന്നു. കോര്‍പ്പറേറ്റുകള്‍ മാത്രമുണ്ടായിരുന്ന ഈ മേഖലയില്‍ ഇന്ത്യയിലാദ്യമായി വനിതാ സ്വാശ്രയ സംഘങ്ങള്‍ക്കും അവസരം ലഭിക്കുന്നു. കേരളത്തിലെ കുടുംബശ്രീക്കാണ് ഈ അസുലഭ ഭാഗ്യം ലഭിച്ചിരിക്കുന്നത്.

ഇന്ന് രാവിലെ 10ന് ഐ.ആര്‍.സി.റ്റി.സി കഫേ കുടുംബശ്രീ ഇകാറ്ററിംഗ് പദ്ധതിയുടെ ഉദ്ഘാടനം എറണാകുളം സൗത്ത് റെയില്‍വേ സ്‌റ്റേഷനില്‍ മന്ത്രി ഡോ.എം.കെ.മുനീര്‍ നിര്‍വ്വഹിക്കും. കൊച്ചിന്‍ നഗരസഭ ഡപ്യൂട്ടി മേയര്‍ ടി.ജെ. വിനോദ് അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഷാജഹാന്‍, നോഡല്‍ ഓഫീസര്‍ ഐ.ടി ആന്റ് ഇകാറ്ററിംഗ് ഐ.ആര്‍.സി.റ്റി.സി ഗണപതി സുബ്രഹ്മണ്യം, ഐ.ആര്‍.റ്റി.എസ്, ഏരിയ മാനേജര്‍ സതേണ്‍ റെയില്‍വേ ഡോ.രാജേഷ് ചന്ദ്രന്‍, കുടുംബശ്രീ എക്‌സിക്യൂട്ടീവ് കമ്മറ്റി മെമ്പര്‍ അഡ്വ.എന്‍.എ.ഖാലിദ് തുടങ്ങിയവര്‍ പങ്കെടുക്കും.

കുടുംബശ്രീയുടെ കാറ്ററിംഗ് ബ്രാന്‍ഡായ കഫേ കുടുംബശ്രീയാണ് റെയില്‍വേ യാത്രക്കാര്‍ക്കായി ഭക്ഷണം ഒരുക്കുന്നത്. കുടുംബശ്രീ യൂണിറ്റുകള്‍ ഒരുക്കുന്ന രുചികരമായ ഭക്ഷ്യ വിഭവങ്ങള്‍ റെയില്‍വേ യാത്രക്കാര്‍ക്ക് ഇ ടിക്കറ്റ് എടുക്കുന്ന സമയത്ത് ബുക്ക് ചെയ്യാവുന്നതാണ്. യാത്ര പുറപ്പെടുന്നതിന് രണ്ട് മണിക്കൂര്‍ മുമ്പുവരെ ഈ സൗകര്യം ലഭ്യമാക്കാവുന്നതാണ്.

പദ്ധതിയുടെ ആദ്യ ഘട്ടം എന്ന നിലയില്‍ എറണാകുളം സൗത്ത് റെയില്‍വേ സ്‌റ്റേഷനില്‍ ഭക്ഷണം ലഭ്യമാക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷനിലേയ്ക്കും പദ്ധതി വ്യാപിപ്പിക്കുന്നതാണ്. ആദ്യ ദിവസങ്ങളില്‍ ഉച്ചഭക്ഷണവും, തുടര്‍ന്നുള്ള ദിവസങ്ങളില്‍ പ്രഭാത ഭക്ഷണം, നാടന്‍ സ്‌നാക്‌സുകള്‍, രാത്രിയിലെ ഭക്ഷണം എന്നിവയും ലഭ്യമാക്കുന്നതാണ്. ഈ പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ സംസ്ഥാനത്തുടനീളം സര്‍വ്വീസ് ആരംഭിക്കാനാണുദ്ദേശിക്കുന്നത്. രുചികരവും ഗുണനിലാവാരവുമുള്ള ഭക്ഷ്യ സാധനങ്ങള്‍ മിതമായ നിരക്കില്‍ യാത്രക്കാരില്‍ എത്തിക്കുവാന്‍ ഈ പദ്ധതി വിഭാവനം ചെയ്യുന്നു.

English summary
Kudumbasree IRCTC up for e-catering railway catering started in Kochi, kerala
topbanner

More News from this section

Subscribe by Email