topbanner
Saturday June 24th, 2017 - 12:38:am
topbanner

കല്ല്യാണ്‍ സില്‍ക്‌സിന്റെ പുതിയ സംരംഭമായ കല്ല്യാണ്‍ ഹൈപ്പര്‍മാര്‍ക്കറ്റിന് കൊച്ചിയില്‍ തുടക്കം

suvitha
കല്ല്യാണ്‍ സില്‍ക്‌സിന്റെ പുതിയ സംരംഭമായ കല്ല്യാണ്‍ ഹൈപ്പര്‍മാര്‍ക്കറ്റിന് കൊച്ചിയില്‍ തുടക്കം

ലോകത്തിലെ ഏറ്റവും വലിയ സില്‍ക്ക് സാരി ഷോറൂം ശൃംഗലയായ കല്ല്യാണ്‍ സില്‍ക്‌സ് കണ്‍സ്യൂമര്‍ റീട്ടെയില്‍ രംഗത്തേക്ക് ചുവട്വച്ചു. ഇതിന്റെ ഭാഗമായി കേരളത്തിലുടനീളം ആരംഭിക്കാനൊരുങ്ങുന്ന ശൃംഗലയിലെ ആദ്യ ഹൈപ്പര്‍ മാര്‍ക്കറ്റിന് കൊച്ചിയില്‍ മെയ് 12ന് യവനിക ഉയര്‍ന്നു.

കല്ല്യാണ്‍ സില്‍ക്‌സിന്റെ ഈ പുതിയ സംരംഭത്തിന്റെ ഉദ്ഘാടനം കൊച്ചി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ മേയര്‍ സൗമിനി ജയിന്‍ നിര്‍വഹിച്ചു. കൊച്ചി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ടാക്‌സ് അപ്പീല്‍ കമ്മിറ്റി ചെയര്‍മാന്‍ കെ വി പി കൃഷ്ണകുമാര്‍ കല്ല്യാണ്‍ സില്‍ക്‌സ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ പ്രകാശ് പട്ടാഭിരാമന്‍, മഹേഷ് പട്ടാഭിരാമന്‍ എന്നിവര്‍ പങ്കെടുത്തു.

കല്ല്യാണ്‍ സില്‍ക്‌സിന്റെ ഹോസ്പ്പിറ്റല്‍ റോഡില്‍ സ്ഥിതി ചെയ്യുന്ന ഷോറൂമിന്റെ ആറും, ഏഴും നിലകളില്‍ 2000 ചതുരശ്ര അടിയില്‍ വ്യാപിച്ച് കിടക്കുന്ന ഹൈപ്പര്‍ മാര്‍ക്കറ്റ് കേരളത്തിലെ തന്നെ ഏറ്റവും വലിയ ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ ഒന്നാണ്. ഉദ്ഘാടനത്തോടനുബന്ധിച്ച് ഒട്ടേറെ ഓപറുകളും പ്രമോഷനുകളുമായാണ് കല്ല്യാണ്‍ ഹൈപ്പര്‍ മാര്‍ക്കറ്റ് കൊച്ചിയിലെ ഉപഭോക്താക്കളെ വരവേല്‍ക്കുന്നത്.

കല്ല്യാണ്‍ സില്‍ക്‌സിന്റെ വിജയത്തിന് എന്നും പ്രേരക ശക്തിയായി പ്രവര്‍ത്തിച്ച കൊച്ചി നഗരത്തില്‍ തന്നെ ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ ആദ്യത്തേത് ആരംഭിക്കണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നു. കൊച്ചിയുടെ സവിശേഷ സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് ഈ ഹൈപ്പര്‍ മാര്‍ക്കറ്റ് രൂപകല്‍കപ്പന ചെയ്തിരിക്കുന്നത്. കല്ല്യാണ്‍ സില്‍ക്‌സ് ചെയര്‍മാനും മാനേജിങ് ഡയരക്ടറുമായ ടി എസ് പട്ടാഭിരാമന്‍ പറഞ്ഞു.

നിത്യോപയോഗ സാധനങ്ങൾ ഓരോന്നും ഇന്ത്യയുടെ വിവിധ കോണുകളിൽ നേരിട്ട് ശേഖരിച്ചാണ് ഈ ഹൈപ്പർമാർക്കെറ്റിലൂടെ ഉപഭോക്താക്കൾക്ക് ലഭ്യമാകുന്നത്. ഇടനിലക്കാരെ തീർത്തും ഒഴിവാക്കിയുള്ള രീതിയാണ് കൺസ്യൂമർ റീട്ടെയ്‌ലിങ്ങിലും കല്യാൺ സിൽക്‌സ്അവലംബിച്ചിട്ടുള്ളത്. ഇതിന്റെ ഫലമായി ഓരോ ഉല്പന്നവും ആഡംബരവില ഇല്ലാതെ ഇന്ത്യയിലെ തന്നെ ഏറ്റവും കുറഞ്ഞ വിലയിൽ ലഭ്യമാക്കുവാൻ കല്യാൺ ഹൈപ്പർമാർക്കറ്റിനു കഴിയുന്നു.

കല്ല്യാണ്‍ ഹൈപ്പര്‍മാര്‍ക്കറ്റ് തുറക്കപ്പെടുന്നതോടെ കൊച്ചി നിവാസികള്‍ക്ക് പണത്തോടൊപ്പം സമയവും ലഭിക്കുവാന്‍ സാധിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത. എല്ലാ നിത്യോപയോഗ സാധനങ്ങളും ഒരു കുടക്കീഴില്‍ ക്രമീകരിച്ചിരിക്കുകയും ഒപ്പം വിശാലമായ കാര്‍ പാര്‍ക്കിങ്ങ് സൗകര്യം ഒരുക്കുകയും ചെയ്തിട്ടുണ്ട്.

ഏറ്റക്കുറച്ചിലുകളില്ലാത്ത ഗുണമേന്മയും ഏറ്റവും കുറഞ്ഞ വിലയുമാണ് കല്ല്യാണ്‍ സില്‍കസിനെ ഓരോ കര്‍മപഥത്തിലും ജനങ്ങളുടെ പൂര്‍ണ പിന്തുണയോടെ മുന്നേറാന്‍ സഹായിക്കുന്നത്. അതേ പ്രവര്‍ത്തനമന്ത്രമാണ് ഹൈപ്പര്‍മാര്‍ക്കറ്റിലൂടെ കൊച്ചിക്ക് സമ്മാനിക്കുവാന്‍ ലക്ഷ്യമിടുന്നത് എന്നും പട്ടാഭിരാന്‍ കൂട്ടിച്ചേര്‍ത്തു.

കൊച്ചിയിലേക്ക് ശേഷം കല്ല്യാണ്‍ ഹൈപ്പര്‍മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക മറ്റ് പ്രമുഖ നഗരങ്ങളിലേക്കും വ്യാപിക്കും. ഈ വര്‍ഷത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മറ്റ് പ്രമുഖ നഗരങ്ങളിലേക്കും വ്യാപിക്കും. ഈ വര്‍ഷത്തിന്റെ അവസാനത്തോട് കൂടി കേരളത്തില്‍ ആറ് ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ തുറക്കുവാനാണ് കല്ല്യാണ്‍ സില്‍ക്‌സ് ലക്ഷ്യമിടുന്നത്.

Read more topics: kallyan silks, hyper market, kochi
English summary
Kalyan Silk's new venture Kalyan Hypermarket begins in Kochi