Tuesday June 25th, 2019 - 7:54:am
topbanner
topbanner

ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ് വീണ്ടും തിരിച്ചടി; പൗഡറിന് പിന്നാലെ ഷാംപൂവിലും മാരക രാസസാന്നിധ്യം കണ്ടെത്തി

BI
ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ് വീണ്ടും തിരിച്ചടി; പൗഡറിന് പിന്നാലെ ഷാംപൂവിലും മാരക രാസസാന്നിധ്യം കണ്ടെത്തി

ബേബി പൗഡറിന് പിന്നാലെ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനിയുടെ ബേബി ഷാംപുവിനും തിരിച്ചടി. രാജസ്ഥാനിലെ ഡ്രഗ്‌സ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ നടത്തിയ പരിശോധനയില്‍ ഉത്പന്നം ഗുണമേന്മ കുറഞ്ഞതാണെന്ന് കണ്ടെത്തിയിരിക്കുകയാണ്. പരിശോധനയില്‍ ഷാംപുവില്‍ ഫോര്‍മാല്‍ഡിഹൈഡിന്റെ സാന്നിധ്യം കണ്ടെത്തിയതായി 'ലൈവ് മിന്റ്' റിപ്പോര്‍ട്ട് ചെയ്തു. ഇത് കാന്‍സറിന് കാരണമാകുന്ന രാസപദാര്‍ത്ഥമാണ്.

ഇതിനെ തുടര്‍ന്ന് മാര്‍ച്ച് അഞ്ചിന് അയച്ച ഒരു കത്തില്‍ ഷാംപുവിന്റെ സ്റ്റോക്ക് മാര്‍ക്കറ്റില്‍ നിന്ന് പിന്‍വലിക്കാന്‍ ഡ്രഗ്‌സ് കണ്‍ട്രോള്‍ അതോറിറ്റി ആവശ്യപെട്ടിരുന്നു. ഹിമാചല്‍ പ്രദേശിലെ ബഡി എന്ന സ്ഥലത്താണ് കമ്പനി ഈ ഉത്പന്നം നിര്‍മിക്കുന്നത്. എന്നാല്‍ ഷാംപൂ ഗുണമേന്മയുള്ളതാണെന്നും ഒരു വിധത്തിലും ആരോഗ്യത്തിന് ഹാനികരമല്ലെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി.

നേരത്തെ ബേബി പൗഡറില്‍ ആസ്ബസ്റ്റോസിന്റെ സാന്നിധ്യം കണ്ടെത്തിയതിന്റെ തുടര്‍ന്ന് ഇതിന്റെ വില്പന ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ നിരോധിച്ചിരുന്നു. 22 സ്ത്രീകള്‍ക്ക് 470 കോടി രൂപ നഷ്ടപരിഹാരം നല്‍കുന്നതിന് അമേരിക്കയിലെ കോടതി വിധിച്ചിരുന്നു.

 

 

Read more topics: babypowder, jhonson
English summary
johnsons baby powder
topbanner

More News from this section

Subscribe by Email