Thursday November 15th, 2018 - 10:21:pm
topbanner

ലോകത്തെ വിസ്മയിപ്പിക്കാന്‍ ജിയോ ഇന്ന് അവതരിപ്പിക്കും

rajani v
ലോകത്തെ വിസ്മയിപ്പിക്കാന്‍ ജിയോ ഇന്ന് അവതരിപ്പിക്കും

മുംബൈ: ജിയോഫോണിനായുള്ള കാത്തിരിപ്പുകള്‍ക്ക് വിരാമമായി.ഇന്ന് മുതല്‍ ഫോണുകള്‍ ബുക്കിംഗ് ചെയ്യാന്‍ സാധിക്കും. ബുക്കിംഗ് ഇന്ന് മുതലാണ് ഔദ്യോഗികമായി ആരംഭിക്കുന്നതെങ്കിലും ചില ഓണ്‍ലൈണ്‍ റീട്ടെയില്‍ സ്ഥാപനങ്ങള്‍ ഫോണിനായുള്ള ബുക്കിംഗ് നേരത്തെ ആരംഭിച്ചിരുന്നു. ഓരോ ദിവസവും ഒരു ലക്ഷം ഫോണുകള്‍ എന്നാണ് ജിയോയുടെ ലക്ഷ്യം.

ആഴ്ചയില്‍ നാല് മുതല്‍ അഞ്ച് ലക്ഷം ഫോണുകള്‍ വില്‍ക്കാനാണ് കമ്പനികള്‍ ആലോചിക്കുന്നത്. തികച്ചും സൗജന്യമായി ഫോണും 153 രൂപയ്ക്ക് സൗജന്യകോളും എസ്എംഎസും ഡേറ്റയും നല്‍കി കൊണ്ടാണ് ജിയോ അവതരിപ്പിക്കുന്നത്. അതേസമയം ഫോണ്‍ ലഭിക്കണമെങ്കില്‍ 1500 രൂപ സെക്യൂരിറ്റി നല്‍കേണ്ടിവരും. ജിയോഫോണ്‍ ബുക്കിംഗിനായി ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് മാത്രമാണ് രേഖയായി ആവശ്യമുള്ളത്.

ഒരു ആധാര്‍കാര്‍ഡില്‍ രാജ്യത്തെവിടെയും ഒരു ഫോണ്‍മാത്രമേ ലഭിക്കുകയുള്ളു. ആധാര്‍കാര്‍ഡിലെ വിവരങ്ങള്‍ ഒരു സെന്‍ട്രലൈസസ് സോഫ്റ്റ് വെയറില്‍ ശേഖരിച്ചതിന് ശേഷം ടോക്കന്‍ നമ്പര്‍ ലഭിക്കും.ഫോണ്‍ കൈപ്പറ്റാന്‍ വരുമ്പോള്‍ ഈ ടോക്കന്‍മാത്രം കാണിച്ചാല്‍ മതി. മൂന്നു വര്‍ഷത്തേയ്ക്ക് ജിയോ ഫോണ്‍ ഉപയോഗിക്കാന്‍ 1500 രൂപമാത്രമാണ് ഉപഭോക്താവിന് സെക്യൂരിറ്റി ഡിപ്പോസിറ്റായി നല്‍കേണ്ടി വരുന്നത്. മൂന്നു വര്‍ഷത്തേയ്ക്ക് ജിയോഫോണ്‍മടക്കി നല്‍കുമ്പോള്‍ ഈ തുക തിരിച്ച് ലഭിക്കുകയും ചെയ്യും.

Read more topics: jio phone, introducing, today
English summary
jio phone introducing today
topbanner

More News from this section

Subscribe by Email