Sunday September 23rd, 2018 - 6:07:pm
topbanner

ഹോളിഡെ ഹംഗാമ..പുതിയ ഓഫറുമായി ജിയോ

Jikku Joseph
ഹോളിഡെ ഹംഗാമ..പുതിയ ഓഫറുമായി ജിയോ

റിലയന്‍സ് ജിയോ മറ്റൊരു വന്‍ ഓഫറുമായി രംഗത്ത്. ഹോളിഡെ ഹംഗാമ എന്ന് പേരിലാണ് പുതിയ പ്ലാന്‍ അവതരിപ്പിച്ചിരിക്കുന്നത്. 100 രൂപ വരെ ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ടായി ഈ പ്ലാനിലൂടെ ലഭിക്കും.

പ്രീപെയ്ഡ് വരിക്കാര്‍ക്കാണ് ഓഫര്‍ ലഭിക്കുക. നാലു മാസത്തിനു ശേഷമാണ് ജിയോ നിരക്കുകള്‍ക്ക് ഇത്തരമൊരു വന്‍ ഓഫര്‍ നല്‍കുന്നത്. ഡിജിറ്റല്‍ പെയ്‌മെന്റ് പോര്‍ട്ടലായ ഫോണ്‍പെയുമായി ചേര്‍ന്നാണ് ജിയോ ഓഫര്‍ നല്‍കുന്നത്.

399 രൂപയുടെ പ്ലാന്‍ ചെയ്യുമ്പോള്‍ 100 രൂപ ഇന്‍സ്റ്റന്റ് ഇളവായി അക്കൗണ്ടില്‍ വരും. അതായത് 399 രൂപയുടെ പ്ലാനിന് കേവലം 299 രൂപ മാത്രം പ്രീപെയ്ഡ് വരിക്കാര്‍ നല്‍കിയാല്‍ മതി.

50 രൂപ മൈജിയോ അക്കൗണ്ടിലും 50 രൂപ ഫോണ്‍പേ അക്കൗണ്ടിലുമാണ് വരിക. ഈ തുക അടുത്ത റീചാര്‍ജുകള്‍ക്ക് ഉപയോഗിക്കാനാകും. മൈജിയോ ആപ്പ് വഴി റീചാര്‍ജ് ചെയ്താല്‍ മാത്രമാണ് ഈ ഓഫര്‍ ലഭിക്കുക.

English summary
jio holiday hungama: rs 100 instant discount on rs 399 prepaid recharge offer
topbanner

More News from this section

Subscribe by Email