Monday November 19th, 2018 - 6:39:am
topbanner

ജിയോയെ കടത്തി വെട്ടി എയര്‍ടെല്‍; കിടിലന്‍ ഓഫറുമായി വിപണിയില്‍

Jikku Joseph
ജിയോയെ കടത്തി വെട്ടി എയര്‍ടെല്‍; കിടിലന്‍ ഓഫറുമായി വിപണിയില്‍

ജിയോയെ പിടിച്ചുകെട്ടാന്‍ ഓഫറുമായി എയര്‍ടെല്‍. 399 രൂപയുടെ പ്ലാനില്‍ പ്രതിദിന ഡാറ്റയില്‍ ഒരു ജിബി ഡാറ്റയാണ് എയര്‍ടെല്‍ അധികമായി നല്‍കുന്നത്. നിലവില്‍ 399 രൂപ പ്ലാനില്‍ ദിവസം 1.4 ജിബി ഡാറ്റയാണ് നല്‍കിയിരുന്നത്. ഈ ഓഫര്‍ പ്രകാരം കോളും, 100 എസ്എംഎസും ഫ്രീയാണ്. ഈ പ്ലാനില്‍ പ്രതിദിനം 2.4 ജിബി ഡാറ്റ വരെ ഇനി ലഭിക്കും.

അതേസമയം, 399 രൂപ പ്ലാനിന്റെ കാലാവധി ചിലര്‍ക്ക് 70 ദിവസവും മറ്റുചിലര്‍ക്ക് 84 ദിവസവുമാണ്. ഇത് സര്‍ക്കിള്‍ അനുസരിച്ച് മാറും. എന്നാല്‍ ഈ പ്ലാന്‍ തിരഞ്ഞടുത്ത കുറച്ചു പേര്‍ക്ക് മാത്രമാണ് നല്‍കുന്നതെന്ന റിപ്പോര്‍ട്ടുമുണ്ട്. ജിയോയ്ക്കും 399 രൂപയുടെ പ്ലാനില്‍ 1.5 ജിബിയുടെ ഓഫര്‍ നിലവിലുണ്ട്.

English summary
jio effect: airtel revises rs. 399 prepaid plan to offer 2.4gb data per day to limited users
topbanner

More News from this section

Subscribe by Email