topbanner
Sunday December 17th, 2017 - 1:47:pm
topbanner
topbanner

ദീപാവലിയോട് അനുബന്ധിച്ച് ഉപയോക്താകള്‍ക്കായി കിടിലന്‍ ഓഫറുകള്‍ അവതരിപ്പിച്ച് റിലയന്‍സ് ജിയോ

Jikku Joseph
ദീപാവലിയോട് അനുബന്ധിച്ച് ഉപയോക്താകള്‍ക്കായി കിടിലന്‍ ഓഫറുകള്‍ അവതരിപ്പിച്ച് റിലയന്‍സ് ജിയോ

ന്യൂഡല്‍ഹി: ദീപാവലിയോട് അനുബന്ധിച്ച് ഉപയോക്താകള്‍ക്കായി കിടിലന്‍ ഓഫറുകള്‍ അവതരിപ്പിച്ച് റിലയന്‍സ് ജിയോ. 399 രൂപയുടെ ധന്‍ ധനാ ധന്‍ ഓഫറിന് 100 ശതമാനം ക്യാഷ്ബാക്ക് ഓഫര്‍ നല്‍കുന്നതാണ് ജിയോയുടെ ഓഫര്‍.

399 രൂപക്ക് റീചാര്‍ജ് ചെയ്യുമ്പോള്‍ 50 രൂപ മൂല്യമുള്ള എട്ട് വൗച്ചറുകളാണ് റിലയന്‍സ് നല്‍കുന്നത്. ഈ വൗച്ചറുകള്‍ പിന്നീടുള്ള റീചാര്‍ജുകള്‍ക്ക് ഉപയോഗിക്കാം. നവംബര്‍ 15 മുതല്‍ ഈ വൗച്ചറുകള്‍ ഉപയോഗിച്ച് റീചാര്‍ജ് ചെയ്യാം. ഒക്‌ടോബര്‍ 12 മുതല്‍ 18 വരെയാണ് ഓഫര്‍ ലഭ്യമാകുക. ഒക്‌ടോബര്‍ 19ന് പുതിയ പ്ലാനുകള്‍ അവതരിപ്പിക്കുമെന്നും ജിയോ അറിയിച്ചു.

മൈ ജിയോ ആപ്പ്, ജിയോ വെബ്സൈറ്റ്, ജിയോ സ്റ്റോര്‍ ഔട്ട്ലെറ്റ്, റിലയന്‍സ് ഡിജിറ്റല്‍ സ്റ്റോര്‍ എന്നിവയില്‍ നിന്നും ഈ ഓഫര്‍ റീച്ചാര്‍ജ്ജ് ചെയ്യാം. ഇതു കൂടാതെ കമ്പനിയുടെ ഓഫ്ലൈന്‍ റീട്ടെയില്‍ സ്റ്റോറുകളിലും ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളായ ജിയോമണി, പേറ്റിഎം, ആമസോണ്‍ പേമന്റ്, മൊബിക്വിക്ക് എന്നിവയില്‍ നിന്നും റീച്ചാര്‍ജ്ജ് ചെയ്യാം.

എയര്‍ടെല്ലുമായി കടുത്ത മല്‍സരം നേരിടുന്നതിന്റെ പശ്ചാത്തലത്തിലാണ് ജിയോ പുതിയ ഓഫര്‍ അവതരിപ്പിച്ചിരിക്കുന്നത്. 1399 രൂപക്ക് വില കുറഞ്ഞ 4 ജി സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കുമെന്ന് എയര്‍ടെല്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ ഓഫറുമായി ജിയോ രംഗത്തെത്തിയിരിക്കുന്നത്.

English summary
jio announced new diwali dhan dhana dhan 100 cashback offer
topbanner topbanner

More News from this section

Subscribe by Email