Wednesday November 21st, 2018 - 5:20:am
topbanner

രൂപയുടെ വീഴ്ച തടയാന്‍ ശക്തമായി ഇടപെടണം; ആര്‍ബിഐക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം

suji
രൂപയുടെ വീഴ്ച തടയാന്‍ ശക്തമായി ഇടപെടണം; ആര്‍ബിഐക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം

മുംബൈ: രൂപയുടെ മൂല്യം തുടര്‍ച്ചയായി കുറയുന്ന സാഹചര്യത്തില്‍ ശക്തമായി ഇടപെടാന്‍ റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം. കഴിഞ്ഞ മാസം ഏഷ്യന്‍ വിപണിയില്‍ ഏറ്റവും മോശം പ്രകടനം ഇന്ത്യന്‍ കറന്‍സിയുടേതായിരുന്നു.

വിപണിയില്‍ ശക്തമായി ഇടപെട്ട് രൂപയെ തിരിച്ചെത്തിക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഒഫീഷ്യലുകള്‍ ആര്‍ബിഐയുമായി ചര്‍ച്ച നടത്തിയെന്നാണ് റിപ്പോര്‍ട്ട്. എന്‍ആര്‍ഐകള്‍ക്ക് പുതിയ ഡെപ്പോസിറ്റ് സ്‌കീമുകള്‍ ആരംഭിക്കാനുള്ള ചര്‍ച്ചകളും ഇതോടൊപ്പം നടന്നതായാണ് സൂചന.

ഈ വര്‍ഷം യുഎസ് ഡോളറിന് എതിരെ രൂപയുടെ മൂല്യത്തില്‍ 11.6% കുറവാണ് സംഭവിച്ചത്. 2011-ന് ശേഷം ഏറ്റവും മോശം വാര്‍ഷിക പ്രകടനമാണ് ഇത്. ധനകാര്യ മന്ത്രാലയവും, കേന്ദ്ര ബാങ്കും ദിവസേന ഇക്കാര്യത്തില്‍ ബന്ധപ്പെടുന്നുണ്ട്.

രൂപയുടെ മൂല്യം കുറയുന്നതിനാല്‍ ഇന്ധനവിപണി സര്‍ക്കാരിന് തലവേദനയാകുകയാണ്. ഇറക്കുമതിക്ക് വേണ്ടിവരുന്ന ചെലവ് കൂടുന്നതും, വിദേശ ലോണുകള്‍ തിരിച്ചടയ്ക്കുന്നതും പ്രതിസന്ധിയുടെ ആക്കം കൂട്ടും.

 

Read more topics: rupee drop,rbi
English summary
intervene more aggressively to soften rupee drop government tells rbi
topbanner

More News from this section

Subscribe by Email