Sunday February 17th, 2019 - 1:36:pm
topbanner

ലോക ബാങ്ക് തലപ്പത്തേക്ക് ഇന്ദ്രാനൂയിയെ പരിഗണിക്കുന്നുവെന്ന് സൂചന

suji
ലോക ബാങ്ക് തലപ്പത്തേക്ക് ഇന്ദ്രാനൂയിയെ പരിഗണിക്കുന്നുവെന്ന് സൂചന

പെപ്‌സികോ മുന്‍ സിഇഒയും ഇന്ത്യന്‍ വംശയജുമായ ഇന്ദ്രാ നൂയിയെ ലോക ബാങ്കിന്റെ തലപ്പത്തേയ്ക്ക് പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്. നീണ്ട 12 വര്‍ഷത്തോളം ഇന്ദ്രാ നൂയിയാണ് പെപ്‌സികോയെ നയിച്ചത്.

ലോക ബാങ്കിന്റെ പുതിയ മേധാവിയെ തിരഞ്ഞെടുക്കുന്ന സമിതിയില്‍ അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ മകള്‍ ഇവാന്‍ക ട്രംപും ഉണ്ട്. ഇവരാണ് നൂയിയ്ക്കായി ശ്രമിക്കുന്നതെന്നാണ് സൂചന. അമേരിക്കന്‍ പ്രസിഡന്റാണ് ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത്. എന്നാല്‍ ട്രംപ് സര്‍ക്കാര്‍ ആവശ്യപ്പെട്ടാലും ഇന്ദ്ര നൂയി ഈ ഓഫര്‍ സ്വീകരിക്കുമോ എന്ന് വ്യക്തമല്ല. ഇന്ദ്ര നൂയിയെ മാര്‍ഗദര്‍ശിയെന്നാണ് ഇവാന്‍ക വിശേഷിപ്പിച്ചത്.

അതേസമയം രാജ്യാന്തര കാര്യങ്ങളില്‍ ഇവാന്‍ക ഇടപെടുന്നത് വിമര്‍ശനത്തിന് കാരണമായിട്ടുണ്ട്. ഇന്ദ്ര നൂയി നേരത്തെ ട്രംപിന്റെ ബിസിനസ് കൗണ്‍സിലിന്റെ ഭാഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട് .

Viral News

Read more topics: indra nooyi , world bank
English summary
indra nooyi being considered to lead world bank report
topbanner

More News from this section

Subscribe by Email