Monday April 22nd, 2019 - 5:59:pm
topbanner
topbanner

ചൈനക്കാര്‍ ഇനി ഇന്ത്യയുടെ മധുരം നുകരും; പഞ്ചസാര കയറ്റുമതി അടുത്ത വര്‍ഷം മുതല്‍

suji
ചൈനക്കാര്‍ ഇനി ഇന്ത്യയുടെ മധുരം നുകരും; പഞ്ചസാര കയറ്റുമതി അടുത്ത വര്‍ഷം മുതല്‍

ചൈനയിലേക്ക് പഞ്ചസാര കയറ്റുമതി ചെയ്യാന്‍ ഒരുങ്ങി ഇന്ത്യ. അധികമായി ഉത്പാദിപ്പിച്ച സ്റ്റോക്കിന് മുകളില്‍ തപസ്സിരിക്കുന്ന പഞ്ചസാര മില്ലുകള്‍ക്ക് ഊര്‍ജ്ജം കൈമാറിക്കൊണ്ടാണ് ഈ നീക്കം. 2019 തുടക്കത്തോടെ ചൈനയിലേക്കുള്ള ഇന്ത്യയുടെ പഞ്ചസാര കയറ്റുമതി ആരംഭിക്കും. ഇന്തോനേഷ്യ, മലേഷ്യ എന്നിവിടങ്ങളിലേക്ക് കയറ്റുമതിക്കുള്ള ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലാണ്.

ഇതിന്റെ ആദ്യ പടിയായി 50,000 ടണ്‍ പഞ്ചസാര കയറ്റുമതിക്കുള്ള കരാര്‍ ഇന്ത്യന്‍ ഷുഗര്‍ മില്‍സ് അസോസിയേഷനും, ചൈനീസ് പബ്ലിക് സെക്ടര്‍ കമ്പനിയായ കോഫ്‌കോയുമായി ഒപ്പുവെച്ചതായി കൊമേഴ്‌സ് മന്ത്രാലയം വ്യക്തമാക്കി. ചൈനയിലേക്ക് പരമാവധി കയറ്റുമതി നടത്താനുള്ള ശ്രമങ്ങളിലാണ് അസോസിയേഷന്‍. ഏതാനും മാസങ്ങളായി ഇന്ത്യന്‍ ഗവണ്‍മെന്റും, ചൈനീസ് സര്‍ക്കാരും തമ്മില്‍ ഇതിനുള്ള ചര്‍ച്ചകള്‍ നടത്തിവരികയായിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഏപ്രിലില്‍ ചൈനീസ് പ്രസിഡന്റ് സീ ജിന്‍പിംഗുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് രണ്ട് മില്ല്യണ്‍ ടണ്‍ പഞ്ചസാര കയറ്റുമതിയെക്കുറിച്ച് തീരുമാനിക്കുന്നത്. ബസുമതിയല്ലാത്ത അരിക്ക് ശേഷം ഇന്ത്യയില്‍ നിന്നും ചൈന ഇറക്കുമതി ചെയ്യുന്ന രണ്ടാമത്തെ ഉത്പന്നമാണ് ശുദ്ധീകരിക്കാത്ത പഞ്ചസാര.

ഇന്ത്യയില്‍ നിന്നുമുള്ള ഇറക്കുമതി വലിയ തോതിലുള്ള വ്യത്യാസം രേഖപ്പെടുത്തിയതോടെയാണ് ഈ നീക്കമെന്നും പറയപ്പെടുന്നു. സ്റ്റോക്ക് അധികമായതോടെ പഞ്ചസാര വില താഴുകയും മില്ലുകളും, കരിമ്പ് കര്‍ഷകരും പ്രതിസന്ധി നേരിടുകയും ചെയ്തിരുന്നു.

 

 

Read more topics: india, sugar ,china
English summary
india to export sugar to china
topbanner

More News from this section

Subscribe by Email