Thursday May 24th, 2018 - 7:55:am
topbanner

ഇന്ത്യന്‍ വിപണിയില്‍ ഇറക്കുമതി ചെയ്തത് 28 കോടി ഹാന്‍ഡ് സെറ്റ്; പ്രിയം സാംസങ്ങിനോട് തന്നെ

Jikku Joseph
ഇന്ത്യന്‍ വിപണിയില്‍ ഇറക്കുമതി ചെയ്തത് 28 കോടി ഹാന്‍ഡ് സെറ്റ്; പ്രിയം സാംസങ്ങിനോട് തന്നെ

2017-ല്‍ ഇന്ത്യയുടെ മൊബൈല്‍ ഫോണ്‍ ഇറക്കുമതിയുടെ കണക്കില്‍ വളര്‍ച്ച. സൈബര്‍ മീഡിയ റിസര്‍ച് (സി.എം.ആര്‍) എന്ന സ്ഥാപനമാണ് ഇത് സംബന്ധിച്ച് വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇന്ത്യ വിദേശത്തു നിന്നും കൊണ്ട് വന്നത് 28.70 കോടി ഫോണുകളാണെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

സി.എം.ആറിന്റെ റിപോര്‍ട്ടുകള്‍ അനുസരിച്ചു ഇതില്‍ 8.8 കോടി ഫോണുകളും ഇറക്കുമതി ചെയ്തിരിക്കുന്നത് ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളിലാണ്. വിദേശ ഫോണുകളില്‍ ഇന്ത്യക്കാര്‍ക്ക് പ്രിയം സാംസങിനോട് തന്നെ. മൊത്തം ഇറക്കുമതിയുടെ 21 ശതമാനം, അതായത് ആറ് കോടി ഫോണുകള്‍ സാംസങ്ങാണ്. ഐ ടെല്‍, സിയോമി എന്നീ കമ്പനികള്‍ 9 ശതമാനം ഷെയറോടെ രണ്ടാം സ്ഥാനം പങ്കിടുന്നു.

Read more topics: india, imported, core, handsets
English summary
india imported 28 core handsets

More News from this section

Subscribe by Email