Friday July 20th, 2018 - 9:52:pm
topbanner
Breaking News

ലോകത്തിലെ വലിയ സാമ്പത്തിക ശക്തികളില്‍ ഫ്രാന്‍സിനെ പിന്തള്ളി ഇന്ത്യ ആറാമത്

suji
ലോകത്തിലെ വലിയ സാമ്പത്തിക ശക്തികളില്‍ ഫ്രാന്‍സിനെ പിന്തള്ളി ഇന്ത്യ ആറാമത്

പാരീസ്: ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളുടെ പട്ടികയില്‍ ഫ്രാന്‍സിനെ പിന്തള്ളി ഇന്ത്യ ആറാം സ്ഥാനത്ത്. 2017ലെ ലോക ബാങ്ക് കണക്കുകള്‍ പ്രകാരമാണ് ഇന്ത്യയുടെ വളര്‍ച്ച. കഴിഞ്ഞ വര്‍ഷം അവസാനം ഇന്ത്യയുടെ ജിഡിപി 2.597 ട്രില്ല്യണ്‍ ഡോളറിലെത്തി. ഫ്രാന്‍സിന്റേത് 2.582 ട്രില്ല്യണ്‍ ഡോളറായിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി സര്‍ക്കാരിന്റെ വിവിധ സാമ്പത്തിക നയങ്ങള്‍ സാമ്പത്തിക വളര്‍ച്ചയെ പിന്നോട്ട് വലിച്ചിരുന്നു. ഇതിന് ശേഷം 2017 ജൂലൈ മുതലാണ് സാമ്പത്തിക രംഗം ഉണര്‍വ് തിരിച്ചുപിടിച്ചത്. 1.34 ബില്ല്യണ്‍ താമസക്കാരുള്ള ഇന്ത്യ ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി മാറുകയാണ്.

ഫ്രാന്‍സില്‍ 67 മില്ല്യണ്‍ മാത്രമാണ് ജനസംഖ്യ. ഈ ജനസംഖ്യ വ്യത്യാസം കൊണ്ട് തന്നെ ജിഡിപി വളര്‍ച്ച ഓരോ വ്യക്തിയിലേക്കും എത്തുന്നത് ഇന്ത്യയില്‍ കുറയും. ഇന്ത്യയേക്കാള്‍ ജനസംഖ്യ കുറഞ്ഞ ഫ്രാന്‍സില്‍ ഓരോ വ്യക്തിയിലും 20 ഇരട്ടി അധികം ജിഡിപി വിഹിതം എത്തുമെന്നും ലോകബാങ്ക് ചൂണ്ടിക്കാണിക്കുന്നു.

ഏഷ്യയില്‍ ചൈനയുടെ പോലും വളര്‍ച്ചയുടെ വേഗത കുറയുമ്പോഴാണ് ഇന്ത്യ ഒരു ദശകത്തിനിടെ ജിഡിപി ഇരട്ടിയാക്കിയത്. ഈ വര്‍ഷം ഇന്ത്യ 7.4% വളര്‍ച്ച നേടുമെന്നാണ് ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട് വിലയിരുത്തുന്നത്.

 

English summary
india Is worlds sixth largest economy beats france
topbanner

More News from this section

Subscribe by Email