topbanner
Sunday December 17th, 2017 - 1:47:pm
topbanner
topbanner

നോട്ട് നിരോധനവും ജിഎസ്ടിയും തിരിച്ചടിച്ചു; ഇന്ത്യയുടെ സാമ്പത്തിക രംഗം പരുങ്ങലിലെന്ന് ഐഎംഎഫ്

Jikku Joseph
നോട്ട് നിരോധനവും ജിഎസ്ടിയും തിരിച്ചടിച്ചു; ഇന്ത്യയുടെ സാമ്പത്തിക രംഗം പരുങ്ങലിലെന്ന് ഐഎംഎഫ്

ന്യൂഡല്‍ഹി: ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് പ്രതീക്ഷിച്ചതില്‍ നിന്ന്  0.5 ശതമാനം കുറയുമെന്ന് രാജ്യാന്തര നാണ്യനിധി (ഐഎംഎഫ്). നരന്ദ്രമോഡി സര്‍ക്കാര്‍ നടപ്പിലാക്കിയ നോട്ട് നിരോധനവും ജി.എസ്.ടിയും ഇന്ത്യയുടെ വളര്‍ച്ചയെ സാരമായി ബാധിക്കുമെന്നും അന്താരാഷ്ട്ര നാണയനിധി പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. 2017ലും 2018ലും ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച കുറവായിരിക്കുമെന്ന് അന്താരാഷ്ട്ര നാണയനിധി മുന്നറിയിപ്പകുന്നു.

ഈ വര്‍ഷം 6.7 ശതമാനം വളര്‍ച്ചയാണു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ നോട്ട് നിരോധനവും, ചരക്ക് സേവന നികുതി (ജിഎസ്ടി) നടപ്പാക്കിയതുമെല്ലാമാണ് സാമ്പത്തിക വളര്‍ച്ചാ നിരക്ക് കുറയാന്‍ കാരണമായി ഐഎംഎഫ് ചൂണ്ടിക്കാട്ടുന്നത്. ഇന്ത്യ 7.2 ശതമാനം വളര്‍ച്ചാ നിരക്കു നേടുമെന്നായിരുന്നു മുന്‍വിലയിരുത്തല്‍.

ചൈനയുടെ സാമ്പത്തിക വളര്‍ച്ചനിരക്കു 0.1 ശതമാനം വര്‍ധിച്ച് 6.8 ശതമാനത്തിലെത്തുമെന്നുമെന്നും ഐഎംഎഫ് പറയുന്നു 2018ല്‍ ഇന്ത്യയുടെ വളര്‍ച്ചനിരക്ക് 7.4 ശതമാനമാകുമെന്നും, 2018 ആകുമ്പോഴേക്കും ലോകത്ത് ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്വ്യവസ്ഥ എന്ന നില ഇന്ത്യ വീണ്ടെടുക്കുമെന്നും ഐഎംഎഫിന്റെ വേള്‍ഡ് ഇക്കണോമിക് ഔട്ട്ലുക് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

English summary
imf says indias economic growth will drop
topbanner topbanner

More News from this section

Subscribe by Email