topbanner
Monday June 26th, 2017 - 5:36:am
topbanner

ജനപ്രിയ കാറായ ഐ.10 വിപണിയില്‍ നിന്നും പിന്‍വാങ്ങുന്നു

Jikku Joseph
ജനപ്രിയ കാറായ ഐ.10 വിപണിയില്‍ നിന്നും പിന്‍വാങ്ങുന്നു

ന്യൂഡല്‍ഹി: ജനപ്രിയ കാറായ ഐ.10 വിപണിയില്‍ നിന്നും പിന്‍വാങ്ങുന്നു. ആവശ്യക്കാര്‍ ഏറെയുള്ള ഹ്യുണ്ടായിയുടെ മറ്റു മോഡലുകളുടെ നിര്‍മാണത്തിലേക്ക് ശ്രദ്ധ ചെലുത്തുന്നതിനാണ് ഐ.10 നിര്‍ത്തിയതെന്ന് കമ്പനി അധികൃതര്‍ അറിയിച്ചത്. 2007ല്‍ ഐ.10 വിപണിയിലെത്തിയതിന് ശേഷം 16.95 ലക്ഷം യൂണിറ്റുകളാണ് ഇതുവരെ വിറ്റഴിച്ചത്.

2013ല്‍ ഐ.10ന് പകരക്കാരനായി പുറത്തിറങ്ങിയ ഗ്രാന്‍ഡ് ഐ.10, ഐ.20, ക്രെറ്റ തുടങ്ങിയവയ്ക്ക് ആവശ്യക്കാര്‍ ഏറിയതോടെയാണ് ഐ.10 പിന്‍വലിക്കാന്‍ കമ്പനി തീരുമാനിച്ചത്. ഹ്യുണ്ടായിയുടെ ഏറ്റവും പുതിയ മോഡലുകളായ എലാന്‍ട്രാ, ടക്‌സണ്‍ എന്നിവയ്ക്കും വിപണിയില്‍ മികച്ച പ്രതികരണം ലഭിക്കുന്നത്.

കൂടുതല്‍ വൈവിധ്യമുള്ള ശ്രേണിയിലെ കാറുകള്‍ വിപണിയില്‍ പുറത്തിറക്കാനുള്ള ശ്രമത്തിലാണ് കമ്പനിയെന്നും അധികൃതര്‍ അറിയിച്ചത്. ഹൈബ്രിഡ് എസ്.യു.വികളും കാറുകളും ഇതിന്റെ ഭാഗമായി അവതരിപ്പിക്കും. 2018ഓടെ പുതിയ സാന്‍ട്രോ കാറുകള്‍ പുറത്തിറക്കാനും കമ്പനി ആലോചിക്കുന്നുണ്ടെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്.

English summary
hyundai i10 removing