Wednesday September 19th, 2018 - 3:38:pm
topbanner
Breaking News

ആഗസ്റ്റില്‍ വരും പുതിയ സാന്‍ട്രോ

suji
ആഗസ്റ്റില്‍ വരും പുതിയ സാന്‍ട്രോ

ഇന്ത്യയില്‍ സൗത്ത് കൊറിയന്‍ കാര്‍ നിര്‍മ്മാതാക്കളായ ഹ്യുണ്ടായുടെ തലയിലെഴുത്ത് തിരുത്തിക്കുറിച്ച മോഡലാണ് സാന്‍ട്രോ. ആ മോഡലിന് പുതുജന്മം നല്‍കാന്‍ കമ്പനി തീരുമാനിച്ചത് മുതല്‍ ജനം കാത്തിരിപ്പിലാണ്. ഇന്ത്യന്‍ തീരത്തേക്ക് ആഗസ്റ്റില്‍ പുതുമോഡല്‍ സാന്‍ട്രോ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

നേരത്തെ കാര്‍ ദീപാവലിക്ക് ഇറക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇത്രയും ദീര്‍ഘിപ്പിക്കാതെ സാന്‍ട്രോ ഇറക്കാനാണ് നിര്‍മ്മാതാക്കള്‍ തയ്യാറെടുക്കുന്നത്. 3 ലക്ഷം അല്ലെങ്കില്‍ അതില്‍ താഴെയാകും വില നിശ്ചയിക്കുകയെന്നും പ്രതീക്ഷിക്കപ്പെടുന്നു.

സുരക്ഷാ മാനദണ്ഡങ്ങളില്‍ തട്ടി കൊമ്പൊടിഞ്ഞ പഴയ ഇയോണിനെ പിന്‍വലിച്ചാണ് സാന്‍ട്രോ വരുന്നത്. പഴയ ഐ10ന്റെ എഞ്ചിനും സവിശേഷതകളുമായാണ് പുതിയ സാന്‍ട്രോ രംഗപ്രവേശം ചെയ്യുക. 1086 സിസി എഞ്ചിനും, 70 ബിഎച്ച്പിയുമാണ് കരുത്തേകുക.

ഓട്ടോമാറിക് മാനുവല്‍ ട്രാന്‍സ്മിഷനും, 5 സ്പീഡ് മാനുവല്‍ വേരിയന്റുമാണ് വിപണിയിലെത്തുക. ഫാക്ടറിയില്‍ ഫിറ്റ് ചെയ്ത എല്‍പിജി, സിഎന്‍ജി വേര്‍ഷനും കമ്പനി ആലോചനയിലുണ്ട്.

 

Read more topics: Hyundai Santro,launch
English summary
Hyundai Santro 2018 launch timeline revealed
topbanner

More News from this section

Subscribe by Email