Tuesday November 20th, 2018 - 12:23:am
topbanner

ഐകിയ സ്റ്റോര്‍ തുറന്നു; ആളുകള്‍ ഒഴുകിയെത്തി; ഹൈദരാബാദ് നിശ്ചലമായി

suji
ഐകിയ സ്റ്റോര്‍ തുറന്നു; ആളുകള്‍ ഒഴുകിയെത്തി; ഹൈദരാബാദ് നിശ്ചലമായി

 ഹൈദരാബാദ്: ലോകത്തിലെ ഏറ്റവും വലിയ ഫര്‍ണീച്ചര്‍ റീട്ടെയിലറായ ഐകിയ ഇന്ത്യയില്‍ എന്ത് മാറ്റം വരുത്തുമെന്ന ചോദ്യത്തിന് ഇതിലും വലിയ ഉത്തരമില്ല. ഹൈദരാബാദിലെ സ്‌റ്റോര്‍ സ്വീഡിഷ് വമ്പന്‍ തുറന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ അത് അനുഭവിച്ചറിയാന്‍ ജനങ്ങള്‍ കുതിച്ചെത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇന്ത്യയിലെത്തിയ ഐകിയ സ്‌റ്റോര്‍ സന്ദര്‍ശിച്ച് ഫോട്ടോ എടുത്ത് സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുന്നത് വരെ പലര്‍ക്കും സമാധാനമുണ്ടായില്ല. 2006ല്‍ ഇന്ത്യന്‍ വിപണിയില്‍ എത്താന്‍ ശ്രമം തുടങ്ങിയതാണ് ഐകിയ. പക്ഷെ ആ സമയത്ത് വിദേശ നിക്ഷേപം 51 ശതമാനം മാത്രമാണ് സാധ്യമായിരുന്നത്.

2012ല്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഈ നിയമം മാറ്റിയതോടെ ഐകിയ നിക്ഷേപത്തിന് സാധ്യത തെളിഞ്ഞു. ഇതില്‍ ആദ്യത്തേതാണ് ഹൈദരാബാദിലെ ഐകിയ സ്റ്റോര്‍. രാവിലെ 10 മുതല്‍ രാത്രി 11 വരെ തുറന്നിരിക്കുന്ന സ്‌റ്റോറില്‍ ഇഷ്ടമുള്ള ഫര്‍ണീച്ചര്‍ സ്വയം തയ്യാറാക്കാം.

ഐകിയ സ്റ്റോറില്‍ ഫര്‍ണീച്ചര്‍ വാങ്ങാം, ഭക്ഷണം കഴിക്കാം, എന്‍ജോയ് ചെയ്യാം!

 

Read more topics: hyderabad ,Ikea store
English summary
hyderabad goes crazy over first India Ikea store
topbanner

More News from this section

Subscribe by Email