Wednesday September 19th, 2018 - 8:25:pm
topbanner
Breaking News

ഹോണ്ട അമേസിന്റെ വില വര്‍ദ്ധിപ്പിച്ചു; 11000 മുതല്‍ 31000 വരെ

suji
ഹോണ്ട അമേസിന്റെ വില വര്‍ദ്ധിപ്പിച്ചു; 11000 മുതല്‍ 31000 വരെ

മുംബൈ: പരിഷ്‌കരിച്ച പതിപ്പ് പുറത്തിറക്കിയതിന് പിന്നാലെ ഹോണ്ട അമേസിന്റെ വിലയില്‍ വര്‍ദ്ധനവ്. 2018 മെയില്‍ വിപണിയിലെത്തിയ അമേസിന്റെ പ്രാരംഭ വില പെട്രോളിന് 5.60 ലക്ഷവും, ഡീസല്‍ ഓട്ടോമാറ്റിക്കിന് 9 ലക്ഷവുമായിരുന്നു.

വില വര്‍ദ്ധിപ്പിച്ച ശേഷം അമേസ് ഇ എംടിയുടെ വില 5.81 ലക്ഷമായി ഉയര്‍ന്നു. അമേസ് വി സിവിടി ഡീസല്‍ വേരിയന്റിന് 9.11 ലക്ഷമാണ് എക്‌സ് ഷോറൂം വില. പെട്രോള്‍ വേരിയന്റിന് 21,000 രൂപയും ഡീസലിന് 31000 വരെയാണ് വര്‍ദ്ധനവ്. ഇ വേരിയന്റ് ഒഴികെയുള്ളവയ്ക്ക് 11000 രൂപയും വര്‍ദ്ധിച്ചു.

ഇതോടെ പ്രധാന എതിരാളിയായ മാരുതി സുസുക്കി സ്വിഫ്റ്റ് ഡിസയറിനേക്കാള്‍ കുറച്ച് കൂടി വിലയേറിയ വാഹനമായി അമേസ് മാറി. എന്നാല്‍ അമേസിന്റെ ടോപ്പ് വേരിയന്റുകള്‍ ഡിസയറിനേക്കാള്‍ വില കുറഞ്ഞ് ലഭിക്കും.

ഇപ്പോഴത്തെ ഹോണ്ട അമേസിന്റെ റേഞ്ച് 5.81 ലക്ഷം മുതല്‍ 9.11 ലക്ഷം വരെയാണ്. മാരുതി ഡിസയറിന് 5.56 ലക്ഷം മുതല്‍ 9.43 ലക്ഷം വരെയും. അമേസിന്റെ മറ്റ് എതിരാളികളുടെ വിലയും ഇതിലും കൂടുതലാണ്.

 

Read more topics: honda amaze price, hike
English summary
honda amaze prices hiked by rs 11000 to rs 31000
topbanner

More News from this section

Subscribe by Email