Friday July 20th, 2018 - 9:53:pm
topbanner
Breaking News

സാധാരണക്കാരന്റെ കാറിന് ഇതെന്ത് പറ്റി ? ടാറ്റാമോട്ടോർസ്‌ നാനോ കാര്‍ നിർമാണം നിർത്തുകയാണോ?

Aswani
സാധാരണക്കാരന്റെ കാറിന് ഇതെന്ത് പറ്റി ? ടാറ്റാമോട്ടോർസ്‌ നാനോ കാര്‍ നിർമാണം നിർത്തുകയാണോ?

ഗുജറാത്ത്: എനിക്കും എന്റെ കുടുംബത്തിനും സഞ്ചരിക്കാൻ പറ്റിയ ഒതുക്കമുള്ള വണ്ടി, സാധാരണക്കാരുടെ കാര്‍ അതായിരുന്നു നാനോ കാറിന് ഉപയോക്താക്കൾ നൽകിയ വിളിപ്പേര്. എന്നാൽ എല്ലാവരുടെയും മനം കവര്‍ന്ന ടാറ്റമോട്ടേഴ്‌സിന്റെ നാനോ കാര്‍ പ്രൊഡക്ഷന്‍ അവസാന ഘട്ടത്തിലാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

ഇക്കഴിഞ്ഞ ജൂണില്‍ കമ്പനി ഒരു യുണിറ്റ് മാത്രമേ ഉദ്പാതിപ്പിച്ചിട്ടുള്ളൂ. ഇതാണിപ്പോള്‍ കമ്പനി ഉല്‍പാദനം നിര്‍ത്തുകയാണോ എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നത്. എന്നാൽ ഉത്പാദനം നിർത്തുകയെന്നൊരു തീരുമാനം ഇതുവരെ എടുത്തിട്ടില്ലെന്നാണ് കമ്പനിയുമായി അടുത്ത ബന്ധമുള്ള ആളുകൾ പറയുന്നത്.

ചെറിയ ഫാമിലിക്ക് വലിയ യാത്ര നടത്താമെന്ന വാഗ്ദാനവുമായാണ് രത്തന്‍ടാറ്റ നാനോ കാറുമായി രംഗത്ത് എത്തുന്നത്. കഴിഞ്ഞ മാസം ആഭ്യന്തര മാര്‍ക്കറ്റില്‍ മൂന്ന് യൂണിറ്റ് മാത്രമാണ് വിറ്റുപോയത്. അതേസമയം ജൂണില്‍ നാനോ എക്‌സ്‌പോര്‍ട്ടും നടന്നിട്ടില്ല. കഴിഞ്ഞ വര്‍ഷം ഇതെ കാലത്ത് 25 യൂണിറ്റുകള്‍ കയറ്റുമതി ചെയ്തിരുന്നു. കഴിഞ്ഞ ജൂണില്‍ 275 യൂണിറ്റ് നാനോ ഉല്‍പാദിപ്പിച്ചിരുന്നു.

എന്നാല്‍ പ്രൊഡക്ഷന്‍ നിര്‍ത്തുന്നതുമായി ബന്ധപ്പെട്ട് കമ്പനി വക്താവ് പറയുന്നത് ഇങ്ങനെ;

ഇപ്പോഴത്തെ അവസ്ഥയില്‍ കമ്പനിക്ക് മുന്നോട്ട് പോവാനാവില്ല, പുതിയ നിക്ഷേപങ്ങള്‍ വരേണ്ടിയിരിക്കുന്നു, എന്നാല്‍ ഇതു സംബന്ധിച്ച ഔദ്യോഗിക തീരുമാനങ്ങളൊന്നും എടുത്തിട്ടില്ല.എന്നാല്‍ ആവശ്യക്കാര്‍ക്കനുസരിച്ച് നിര്‍മ്മാണം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. 2008ലാണ് നാനോ കാര്‍ ഇന്ത്യയില്‍ അവതരിക്കുന്നത്. ലക്ഷം രൂപയ്ക്ക് കാര്‍ എന്നായിരുന്നു കമ്പനിയുടെ അറിയിപ്പ് തന്നെ. 2009 മാര്‍ച്ചില്‍ നാനോ ഇന്ത്യന്‍ മാര്‍ക്കറ്റിലെത്തി. എന്നാല്‍ തുടക്കത്തിലെ ഉപയോക്താക്കള്‍ ചില പോരായ്മകള്‍ ചൂണ്ടിക്കാട്ടിയിരുന്നു. ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് നാനോ ഉയര്‍ന്നില്ലെന്ന വാദവും ശക്തമാണ്.

ബംഗാളില്‍ നാനോയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട സ്ഥലമേറ്റെടുപ്പ് സംഘര്‍ഷത്തില്‍ കലാശിച്ചത് മറ്റൊരു വശം. തുടര്‍ന്ന് നിര്‍മ്മാണം ഗുജറാത്തിലെ സാനന്ദിലേക്ക് മാറ്റുകയായിരുന്നു. നാനോ കാർ ഉത്പാദനം നിർത്തുകയാണെന്ന വാർത്തകൾ പ്രചരിക്കുമ്പോൾ സാധാരണക്കാരന്റെ കാർ ഇനി റോഡുകളിൽ കാണാൻ കഴിയുമോയെന്ന ആശങ്കയിലാണ് നാനോയെ ഇഷ്ട്ടപ്പെടുന്ന ചിലർ.

Read more topics: gujarath, nano, car, production
English summary
tata motors going to stop production of nano car known as people's car
topbanner

More News from this section

Subscribe by Email