Saturday August 18th, 2018 - 7:56:am
topbanner

എയര്‍ ഇന്ത്യയുടെ 100 ശതമാനം ഓഹരികളും വില്‍ക്കാനൊരുങ്ങി സര്‍ക്കാര്‍

Jikku Joseph
എയര്‍ ഇന്ത്യയുടെ 100 ശതമാനം ഓഹരികളും വില്‍ക്കാനൊരുങ്ങി സര്‍ക്കാര്‍

ന്യൂഡല്‍ഹി: പൊതുമേഖലാ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യയെ സ്വകാര്യവത്കരിക്കാനുള്ള ശ്രമങ്ങള്‍ ഫലം കാണാത്തതിനെത്തുടര്‍ന്ന് കേന്ദ്രം പുതിയ തന്ത്രം ആവിഷ്‌കരിക്കുന്നു. കമ്പനിയുടെ 100 ശതമാനം ഓഹരികളും വിറ്റഴിക്കാനാണ് സര്‍ക്കാര്‍ ഇപ്പോള്‍ ശ്രമിക്കുന്നത്. പൂര്‍ണമായി വിറ്റഴിക്കാന്‍ വച്ചാല്‍ ആവശ്യക്കാര്‍ ഉണ്ടാകുമെന്നാണ് ഇതുലൂടെ സര്‍ക്കാരിന്റെ പ്രതീക്ഷിക്കുന്നത്.

എയര്‍ ഇന്ത്യയുടെ ഭൂരിഭാഗം ഓഹരികള്‍ക്കായുള്ള ബിഡ് സമര്‍പ്പിക്കാനുള്ള അവസാന തീയതി മേയ് 31 ആയിരുന്നു. എന്നാല്‍, ഒരു കമ്പനി പോലും ഏറ്റെടുക്കാന്‍ താത്പര്യം കാണിക്കാതിരുന്നതിനെത്തുടര്‍ന്നാണ് പൂര്‍ണമായ വിറ്റൊഴിയലിന് സര്‍ക്കാര്‍ ശ്രമിക്കുന്നത്. നേരത്തെ എയര്‍ ഇന്ത്യയുടെ 76 ശതമാനം ഓഹരികള്‍ വില്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിട്ടും വാങ്ങാന്‍ ആരും വന്നില്ല. ആരും വാങ്ങാനെത്താതിരുന്നതോടെ എയര്‍ ഇന്ത്യയുടെ ഓഹരി വില്‍ക്കാനുള്ള ശ്രമവും ഏവിയേഷന്‍ മന്ത്രാലയം അവസാനിപ്പിച്ചു. ഇതിന് ശേഷമാണ് ഇപ്പോള്‍ പുതിയ തന്ത്രം ആവിഷ്‌കരിച്ചിരിക്കുന്നത്.

50,000 കോടിയിലേഹെ കടബാധ്യത വന്നതിനെ തുടര്‍ന്നാണ് സാമ്പത്തികകാര്യ സമിതി എയര്‍ ഇന്ത്യ ഓഹരി വില്‍ക്കാന്‍ തീരുമാനിച്ചത്. നേരത്തെ മേയ് 14-ന് അവസാനിക്കാനിരുന്ന തിയതി മെയ് 31-ലേക്ക് നീട്ടിയിരുന്നു. ഓഹരികള്‍ വില്‍ക്കുന്നതിനായി വ്യോമയാന മന്ത്രാലയമാണ് താല്‍പര്യപത്രം ക്ഷണിച്ചത്. 76 ശതമാനം ഓഹരിവില്‍പനക്കൊപ്പം സ്ഥാപനത്തിന്റെ പൂര്‍ണ നിയന്ത്രണവും കൈമാറാനുമായിരുന്നു പദ്ധതി.

ഇതിനൊപ്പം തന്നെ ചെലവ് കുറഞ്ഞ വിമാന സര്‍വിസുകളായ എയര്‍ ഇന്ത്യ എക്‌സ്പ്രസ്, എയര്‍ ഇന്ത്യ എസ്.എ.ടി.എസ് എയര്‍പോര്‍ട്ട് സര്‍വിസ് എന്നീ കമ്പനികളുടെയും ഓഹരികള്‍ കൈമാറാനുമായിരുന്നു തീരുമാനം. എന്നാല്‍ കാലാവധി നീട്ടി നല്‍കിയിട്ടും ഓഹരികള്‍ വാങ്ങാന്‍ ആരുമെത്തിയില്ല.

English summary
government now ready to sell 100 shares of air india after flop attempt
topbanner

More News from this section

Subscribe by Email