Friday June 22nd, 2018 - 8:47:pm
topbanner
Breaking News

പരിസ്ഥിതി സൗഹൃദം, കുറഞ്ഞ വില; സാനിട്ടറി പാഡുകളുമായി സുവിധ വിപണിയില്‍

Jikku Joseph
പരിസ്ഥിതി സൗഹൃദം, കുറഞ്ഞ വില; സാനിട്ടറി പാഡുകളുമായി സുവിധ വിപണിയില്‍

പരിസ്ഥിതി സൗഹൃദ സാനിട്ടറി പാഡുകളുമായി സുവിധ വിപണിയില്‍. മണ്ണില്‍ അലിഞ്ഞു ചേരുമെന്ന് മാത്രമല്ല, വളരെ കുറഞ്ഞ വില മാത്രമേ ആകുന്നുള്ളു ഈ പാഡുകള്‍ക്ക്. ലോക പരിസ്ഥിതി ദിനാചരണത്തോട് അനുബന്ധിച്ച് ബ്യൂറോ ഓഫ് ഫാര്‍മ പി എസ് യു ഓഫ് ഇന്ത്യയും ഫാര്‍മസ്യൂട്ടിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റും ചേര്‍ന്നാണ് ഈ സാനിട്ടറി പാഡുകള്‍ പുറത്തിറക്കിയിരിക്കുന്നത്.

ഇരുന്നൂറിലധികം വരുന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളുള്‍പ്പെടെ നൂറ് കണക്കിന് ആളുകളുടെ സാന്നിദ്ധ്യത്തിലാണ് ജന ഓഷധി സുവിധ സാനിട്ടറി നാപ്കിന്‍ പുറത്തിറക്കിയത്. പ്ലാസ്റ്റിക്കിനെ ഭൂമുഖത്ത് നിന്ന് തന്നെ തുടച്ചുമാറ്റുക എന്ന ലക്ഷ്യത്തോടെയാണ് സുവിധ സാനിട്ടറി പാഡുകളെ വിപണിയില്‍ എത്തിച്ചിരിക്കുന്നത്.

സാധാരണ പാഡുകള്‍ മണ്ണില്‍ അലിഞ്ഞു ചേരാന്‍ വര്‍ഷങ്ങളെടുക്കും. അതായത് അഞ്ഞുറു വര്‍ഷങ്ങള്‍ക്കപ്പുറം മാത്രമേ ഇന്ന് വിപണിയില്‍ ലഭിക്കുന്ന പല പാഡുകളും മണ്ണില്‍ ലയിക്കുകയുള്ളൂ. എന്നാല്‍ സുവിധ ആറ് മാസം കൊണ്ട് മണ്ണില്‍ ചേരും. മറ്റ് പാഡുകളോട് താരതമ്യപ്പെടുത്തിയാല്‍ സുവിധയ്ക്ക് ഒരെണ്ണത്തിന് രണ്ടര രൂപ മാത്രമേ ആകുന്നുള്ളൂ.

ഇന്ത്യയില്‍ 48 ശതമാനം സ്ത്രീകള്‍ മാത്രമേ സാനിട്ടറി പാഡുകള്‍ ഉപയോഗിക്കുന്നുള്ളൂ. ബാക്കിയുള്ള 52 ശതമാനത്തിന് അവ വാങ്ങാനോ ഉപയോഗിക്കാനോ ഉള്ള പ്രാപ്തിയില്ല. അങ്ങനെയുള്ളവര്‍ക്ക് വേണ്ടിയാണ് സുവിധ പാഡുകള്‍ പുറത്തിറക്കിയിരിക്കുന്നത്. അവരുടെ ആരോഗ്യവും ശുചിത്വവും സുരക്ഷയും ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് കേന്ദ്ര കെമിക്കല്‍ ആന്റ് ഫെര്‍ട്ടിലൈസേഴ്‌സ് വകുപ്പ് മന്ത്രി ആനന്ദകുമാര്‍ പറഞ്ഞു.

 

English summary
government launches suvidha affordable, biodegradable sanitary napkin

More News from this section

Subscribe by Email