Friday May 24th, 2019 - 5:37:pm
topbanner
topbanner

പരിസ്ഥിതി സൗഹൃദമായ എയർകണ്ടീഷണറുകളുമായി ഗോദ്റെജ്

fasila
പരിസ്ഥിതി സൗഹൃദമായ എയർകണ്ടീഷണറുകളുമായി ഗോദ്റെജ്

കൊച്ചി: 'സോച്ച് കെ ബനായാ ഹേ' എന്ന ബ്രാന്റ് തത്വവും പരിസ്ഥിതി സംരക്ഷണം എന്ന ബ്രാന്റ് മൂല്യവും അനുസരിച്ച് രാജ്യത്തെ മുൻനിര ഗൃഹോപകരണ നിർമ്മാതാക്കളായ ഗോദ്റെജ് അപ്ലയൻസസ് വിപുലമായ പരിസ്ഥിതി സൗഹൃദ എയർകണ്ടീഷണറുകൾ പുറത്തിറക്കി. ആർ290, ആർ32 എന്നീ ഏറ്റവുമധികം പരിസ്ഥിതി സൗഹൃദ ശീതീകരണസംവിധാനം ഉളള മുപ്പത്തിഎട്ടിലധികം വിവിധ മോഡലുകളിലുള്ള എയർകണ്ടീഷണറുകൾ ഏറ്റവും കുറഞ്ഞ ഗ്ലോബൽ വാമിംഗ് പൊട്ടൻഷ്യൽ (ജിഡബ്ലൂപി) ഉറപ്പാക്കുന്നു. നാസാ ജിഐഎസ്സ്എസ്സിന്റെ അഭിപ്രായപ്രകാരം പ്രതിവർഷം 1.9എഫ് എന്ന നിരക്കിൽ 1880 മുതൽ ആഗോള തലത്തിൽ താപ നില കൂടികൊണ്ടിരിക്കുകയാണ്. ഏറ്റവുമധികം ചൂട് രേഖപ്പെടുത്തിയ 19 വർഷങ്ങൾ നോക്കുമ്പോൾ അതിൽ 18 എണ്ണവും 2001 മുതലുള്ളതാണ്. ഓരോ വർഷത്തെ വേനൽകാലവും തൊട്ടുമുൻവർഷത്തേക്കാൾ ചൂട് കൂടിയതാണ്. ഹരിതഗൃഹ വാതകങ്ങളുടെ ബഹിർഗമനം ആഗോള താപനമെന്ന പ്രതിഭാസം വർദ്ധിക്കാനിടയാക്കുന്നു. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട ചർച്ചകളുടെ പ്രധാന കേന്ദ്രങ്ങളിലൊന്നാണ് ഇന്ത്യ.

വളരെ പെട്ടെന്നുള്ള ഒരു വളർച്ചക്ക് ശ്രമിക്കുന്ന സമ്പദ്വ്യവസ്ഥയെന്ന നിലക്ക് ആഗോള താപനത്തിന്റെയും കാലാവസ്ഥാ വ്യതിയാനത്തിന്റെയും അനന്തരഫലങ്ങൾ അവഗണിക്കാനാവില്ല. പ്രകൃതി സംരക്ഷണത്തോടുള്ള ദീർഘകാലമായി ഉത്തരവാദിത്തം പുലർത്തുന്ന ബ്രാന്റ് എന്ന നിലക്ക് ഗോദ്റെജ് അപ്ലയൻസസ് പരാമവധി തണുപ്പും പ്രകൃതിക്ക് പരമാവധി കുറഞ്ഞ ആഘാതം മാത്രമുള്ളതുമായ എയർകണ്ടീഷണറുകളുടെ വിപുലമായ നിരയാണ് പുറത്തിറക്കിയിരിക്കുന്നത്. ഹൃദയത്തിൽ പച്ചപ്പുള്ള ആർ290, ആർ32 എന്നീ ഏറ്റവുമധികം പരിസ്ഥിതി സൗഹൃദ ശീതീകരണ സംവിധാനം ഉളള എയർകണ്ടീഷണറുകൾ ആണ് ഗോദ്റെജ് അവതരിപ്പിക്കുന്നത്. ഓസോൺ പാളിയെ ഒരു തരത്തിലും ബാധിക്കാതിരിക്കാനുള്ള സീറോ ഓസോൺ ഡിപ്ലീഷൻ പൊട്ടൻഷ്യൽ (ഒഡിപി) ഉള്ളവയാണ് ഈഎസികൾ. ഇത് വഴി ഓസോണിലെ വിള്ളലിലൂടെ ഭൂമിയിലേക്കും അന്തരീക്ഷത്തിലേക്കും അൾട്രാവയലറ്റ് രശ്മികൾ പതിക്കുന്നതിനുള്ള സാധ്യത ഇവ ഒഴിവാക്കുന്നു. ആർ290ന് മൂന്ന്, ആർ32ന് 675 എന്നിങ്ങനെയുള്ള ഏറ്റവും കുറഞ്ഞ ആഗോള താപന സാധ്യത (ജിഡബ്ലൂപി) മാത്രമേ ഇവക്കുള്ളൂ.

മറ്റ് എയർകണ്ടീഷണറുകളിലെ ജിഡബ്ലൂപി 1810നും അവക്ക് മുകളിലുമാണ്. ശക്തിയേറിയ ശീതീകരണസംവിധാനമുള്ളവയാണ് ഗോദ്റെജിന്റെ എയർകണ്ടീഷണറുകൾ. കൃത്യമായ ശീതീകരണത്തിനായി ഇൻവർട്ടർ സാങ്കേതികവിദ്യ, മികച്ച പ്രവർത്തനത്തിനായി ട്വിൻ റോട്ടറി കംപ്രസർ, അനായാസകരമായ അറ്റകുറ്റ പണികൾക്കായി സ്മാർട്ട് ഐഒടി, പ്രശ്നങ്ങളില്ലാത്ത ഉപയോഗത്തിനായി ഇവാപൊറേറ്ററിലും കണ്ടൻസറിലുമുള്ള ആന്റി കൊറോസീവ് ബ്ലൂ, ഗോൾഡ് ഫിൻ കോട്ടിംഗ്, ശബ്ദരഹിതമായ പ്രവർത്തനത്തിനായി പല അടുക്കുകളിലായുള്ള ശബ്ദക്രമീകരണ സംവിധാനം, വായുശുദ്ധീകരണത്തിനായുള്ള ആക്ടീവ് കാർബൺ, ആന്റി ബാക്ടീരിയൽ, ആന്റി ഡസ്റ്റ് ഫിൽറ്ററുകൾ, സൗകര്യപ്രദമായി എസി സ്ഥാപിക്കുന്നതിനായി 30 മീറ്റർ നീളമുള്ള പൈപ്പിംഗ് സംവിധാനം എന്നിവയാണ് ഗോദ്റെജ് എയർ കണ്ടീഷണറുകളുടെ പ്രധാനപ്പെട്ട പ്രത്യേകതകൾ. എല്ലാ ഇൻവർട്ടർ കംപ്രസറുകൾക്കും 10 വർഷത്തെ വാറന്റി, മറ്റെല്ലാ കംപ്രസറുകൾക്കും 5 വർഷത്തെ വാറന്റിയോടെയുമാണ് ഗോദ്റെജ് എസികൾ പുറത്തിറക്കിയിരിക്കുന്നത്. ആർ290 റഫ്രിജറന്റുകളോട് കൂടിയ എസികൾക്ക് അധികമായി 5 വർഷത്തെ കണ്ടൻസർ വാറന്റിയും ലഭിക്കും.

499 രൂപ + ജിഎസ്ടി എന്ന ആകർഷകമായ നിരക്കിൽ സ്പ്ലിറ്റ് എസികൾ അതത് ദിവസം തന്നെ സ്ഥാപിക്കുന്നതിനുള്ള ഓഫറും ഈ സീസണിൽ നിശ്ചിത കാലയളവിലേക്ക് ഗോദ്റെജ് നൽകുന്നു. കോപ്പർ കണ്ടൻസറുള്ള എല്ലാ എയർകണ്ടീഷണറുകൾക്കുമുള്ള 5 വർഷത്തെ സമഗ്രമായ വാറണ്ടിയും ആകർഷകമായ ഫിനാൻസ് ഓഫറും ലഭിക്കും. "പ്രകാശമാനമായ ഒരു ജീവിതം എന്ന വാക്ക് പാലിക്കുകയെന്ന നിലക്ക് ഗോദ്റെജ് അതിന്റെ ഉപഭോക്താക്കളെ നവീനവും പ്രസക്തിയുള്ളതും ഹരിത സാങ്കേതികവിദ്യയുള്ളതുമായ ഉൽപ്പന്നങ്ങളിലൂടെ പരിസ്ഥിതി സംരക്ഷണമെന്ന വാക്ക് പാലിച്ച് കൊണ്ടുതന്നെ ഉപഭോക്താക്കളെ തൃപ്തിപ്പെടുത്തുന്നുണ്ട്. പരിസ്ഥിതി സംരക്ഷണത്തിനുള്ള സാങ്കേതികവിദ്യകൾ അവതരിപ്പിക്കുന്നതിൽ മുൻപന്തിയിലുള്ളവരെന്ന നിലക്ക് ഗോദ്റെജ് ആണ് ലോകത്തിലെ ഏറ്റവുമധികം പരിസ്ഥിതി സൗഹൃദകരമായ റഫ്രിജറൻറ് ആർ290 വീടുകൾക്കായുള്ള എയർകണ്ടീഷണർ മേഖലയിൽ അവതരിപ്പിച്ചത്. ആർ290 റഫ്രിജറന്റ് എസികളുടെ വാണിജ്യപരമായ നിർമ്മാണം, സ്ഥാപിക്കൽ, സർവീസിംഗ് എന്നിവ കണക്കിലെടുത്ത് യുണൈറ്റഡ് നാഷൻസിന്റെ അംഗീകാരവും ഗോദ്റെജിന് ലഭിച്ചിട്ടുണ്ട്.

പുതിയ നിരയിലുളള എയർ കണ്ടീഷണറുകൾ 0 ഒഡിപി, കുറഞ്ഞ ജിഡബ്ലൂപി എന്നിവ നിങ്ങളെയും ഭൂമിയേയും തണുപ്പിക്കുന്നു.'' ഗോദ്റെജ് അപ്ലയൻസസ് ബിസിനസ് ഹെഡും എക്സിക്യുട്ടീവ് വൈസ് പ്രസിഡന്റുമായ കമൽ നന്തി പറഞ്ഞു. "എയർകണ്ടീഷണറുകൾ അടക്കമുള്ള ഉപകരണങ്ങൾ പുറത്തുവിടുന്ന ഹരിതഗൃഹ വാതകങ്ങൾ ആഗോള താപനം വർദ്ധിക്കാനിടയാക്കുന്നുണ്ട്. രാജ്യത്തിന്റെ സുസ്ഥിര ലക്ഷ്യങ്ങൾ കണക്കിലെടുത്ത് ഇന്ത്യയിറെ ഏറ്റവുമധികം പരിസ്ഥിതി സൗഹൃദവമായതും കുറഞ്ഞ ജിഡബ്ലൂപിയുമുള്ള 38 പുതിയ എയർകണ്ടീഷണറുകളാണ് ഗോദ്റെജ് പുറത്തിറക്കിയിരിക്കുന്നത്. ആർ290, ആർ32 എന്നീ ഏറ്റവുമധികം പരിസ്ഥിതി സൗഹൃദ ശീതീകരണസംവിധാനം ഉളള എയർകണ്ടീഷണറുകൾ 0 ഒഡിപി കുറഞ്ഞ ജിഡബ്ലൂപി എന്നിവ ഉറപ്പാക്കുന്നു. ഉദാഹരണത്തിന് ആർ22 റഫ്രിജറന്റിന്റെ 1810 ജിഡബ്ലൂപിയുള്ള എസി ഒരു വർഷം പുറത്ത് വിടുന്ന ഹരിതഗൃഹ വാതകങ്ങൾ പരിഹരിക്കുന്നതിന് 49 മരങ്ങൾ ആവശ്യമുണ്ട്. എന്നാൽ ആർ 290 ഉള്ള 5 സ്റ്റാർ എസി 29 മരങ്ങൾക്ക് ഇല്ലാതാക്കാൻ സാധിക്കുന്ന ഹരിതഗൃഹ വാതകങ്ങൾ മാത്രമേ പുറത്തുവിടുന്നുള്ളൂ.

ശീതീകരണത്തിനായി ഇൻവർട്ടർ സാങ്കേതികവിദ്യ, മികച്ച പ്രവർത്തനത്തിനായി ട്വിൻ റോട്ടറി കംപ്രസർ, അനായാസകരമായ അറ്റകുറ്റ പണികൾക്കായി സ്മാർട്ട് എെഒടി, പ്രശ്നങ്ങളിലാത്ത ഉപയോഗത്തിനായി ഇവാപൊറേറ്ററിലും കണ്ടൻസറിലുമുള്ള ആന്റി കൊറോസീവ്, ബ്ലൂ ഗോൾഡ് ഫിൻ കോട്ടിംഗ് എന്നിവ ശക്തമായ ശീതീകരണത്തിന് സഹായിക്കുന്നതോടൊപ്പം കുറഞ്ഞ ഉൗർജ്ജ ഉപഭോഗവും താഴ്ന്ന ആഗോള താപനവും ഉറപ്പാക്കുന്നു. 5 സ്റ്റാർ വിഭാഗത്തിലുള്ള 30 ശതമാനത്തിന് മുകളിലുള്ള ഉൽപ്പന്ന നിരയിലൂടെ പരിസ്ഥിതി സൗഹൃദ എസികൾ ഉപയോഗിച്ച് ഉപഭോക്താക്കൾക്കും പരിസ്ഥിതിക്കും നേട്ടം ഉറപ്പുവരുത്തുന്നു.'' ഗോദ്റെഡ് അപ്ലയൻസസ് പ്രോഡക്ട് ഗ്രൂപ്പ് മേധാവി സന്തോഷ് സാലിയൻ പറഞ്ഞു. "പരിസ്ഥിതി സൗഹൃദമായ എയർകണ്ടീഷണറുകളുടെ ഇൗ വിപുലമായ നിര എല്ലാ വിപണന ശൃംഖലകളിലും മുൻനിര സ്റ്റോറുകളിലും ലഭ്യമാണ്. എല്ലാ വേനൽകാലവും കൂടുതൽ കൂടുതൽ കാഠിന്യമേറിയതായി കൊണ്ടിരിക്കുകയാണ്. വരുന്ന സീസണും വ്യത്യസ്തമായിരിക്കില്ല. എന്നിരുന്നാലും എസി വിപണി കഴിഞ്ഞ വർഷം കുറഞ്ഞ വളർച്ചയെയാണ് അഭിമുഖീകരിച്ചത്.

ഇത് ഈ വർഷം മറികടക്കുകയും വരുന്ന സീസണിൽ എയർകണ്ടീഷണറുകൾക്ക് മികച്ച ആവശ്യകത പ്രതീക്ഷിക്കുകയും ചെയ്യുന്നുണ്ട്. 38 മോഡലുകളുള്ള വിപുലമായ എയർകണ്ടീഷണറുകളുടെ നിരയിലൂടെ ഞങ്ങളുടെ സ്ഥാനം കൂടുതൽ ദൃഢമാക്കാമെന്നും ഈ സാമ്പത്തിക വർഷം 20 ശതമാനം വളർച്ച കൈവരിക്കാമെന്നും ഞങ്ങൾക്ക് ആത്മവിശ്വാസമുണ്ട്.'' ഗോദ്റെജ് അപ്ലയൻസസ് സൗത്ത് സോണൽ ബിസിനസ് ഹെഡ് ജുനൈദ് ബാബു പറഞ്ഞു. എയർകണ്ടീഷണർ വിപണിയിൽ സർവീസിംഗിന് പ്രമുഖ സ്ഥാനമുണ്ട്. ഗോദ്റെജ് അപ്ലയൻസസിൻറെ സർവീസ് ബ്രാന്റായ ഗോദ്റെജ് സ്മാർട്ട്കെയർ ഇൗയടുത്ത കാലത്ത് നടത്തിയ ഒരു സ്വതന്ത്ര ഗവേഷണത്തിൽ ഒന്നാം സ്ഥാനത്തെത്തിയിട്ടുണ്ട്. ഗോദ്റെജ് സ്മാർട്ട്കെയർ 660 സർവീസ് സെന്ററുകളുള്ള വിപുലമായ സർവീസ് നെറ്റ്വർക്കുണ്ട്. ഇതിന് പുറമേ 12 പ്രാദേശിക ഭാഷകളിലുള്ള 24 മണിക്കൂറും പ്രവർത്തിക്കുന്ന ആപ്പിലൂടെ 4500ലധികം സ്മാർട്ട്ബഡ്ഡി ടെക്നീഷ്യൻമാരുടെ സേവനം ലഭ്യമാക്കാം. 160 സ്മാർട്ട്മൊബൈൽ വാനുകൾ വഴി അതിവേഗ സേവനവും ലഭിക്കും. സിഎസ്എൻ (കംപ്ലീറ്റ് സാറ്റിസ്ഫാഷൻ നമ്പർ) വഴി സേവനങ്ങളെ റേറ്റ് ചെയ്യാവുന്നതുമാണ്.

ചൂടുകൂടികൊണ്ടിരിക്കുന്ന ഇൗ കാലത്ത് വാങ്ങുന്ന ദിവസം തന്നെ എയർകണ്ടീഷണറുകൾ സ്ഥാപിക്കുന്നതിനുള്ള സംവിധാനം പ്രധാനപ്പെട്ട പട്ടണങ്ങളിൽ ഉറപ്പാക്കിയിരിക്കുന്നു. പുതിയ പരിസ്ഥിതി സൗഹൃദ എസികൾ ഇൻവർട്ടർ, ഫിക്സഡ് സ്പീഡ് സാങ്കേതികവിദ്യ, സ്പ്ലിറ്റ്, വിൻഡോ, 5 സ്റ്റാർ, 3 സ്റ്റാർ എനർജി റേറ്റിംഗ് മോഡലുകളിൽ ലഭ്യമാണ്. 1 ടിആർ (~3514 വാട്ട്സ്), 1.5 ടിആർ (~5271), 2 ടിആർ (~7028), കൂളിംഗ് ശേഷികളിലും എസികൾ ലഭ്യമാണ്. 27,900 രൂപ മുതൽ 73,000 രൂപ വരെയുള്ള വില നിലവാരത്തിലുള്ളവയാണ് എയർകണ്ടീഷണറുകൾ.

English summary
godrej appliances with eco- friendly AC
topbanner

More News from this section

Subscribe by Email