Wednesday August 21st, 2019 - 12:06:am
topbanner
topbanner

ഗോ എയര്‍ വിമാന ടിക്കറ്റ് നിരക്കില്‍ വന്‍ ഇളവ് പ്രഖ്യാപിച്ചു

RA
ഗോ എയര്‍ വിമാന ടിക്കറ്റ് നിരക്കില്‍ വന്‍ ഇളവ് പ്രഖ്യാപിച്ചു

കണ്ണൂര്‍: ആഭ്യന്തര, അന്താരാഷ്ട്ര വിമാന ടിക്കറ്റുകളുടെ നിരക്കില്‍ വന്‍ ഇളവ് പ്രഖ്യാപിച്ച്‌ ഗോ എയര്‍. ഏപ്രില്‍ 18 മുതല്‍ 24 വരെയുളള ടിക്കറ്റ് ബുക്കിങിനാണ് ഇളവുകള്‍ ലഭ്യമാകുന്നത്. 2,765 രൂപ മുതലാണ് ആഭ്യന്തര റൂട്ടുകളില്‍ ടിക്കറ്റിന്റെ നിരക്ക് ആരംഭിക്കുന്നത്. വിദേശ റൂട്ടുകളിലാകാട്ടെ 7,000 രൂപ മുതലാണ് ടിക്കറ്റിന്റെ നിരക്ക്.

ഗോ എയര്‍ വെബ്‌സൈറ്റ് വഴി ഡല്‍ഹി- ഹൈദരാബാദ്- കൊച്ചി റൂട്ടില്‍ 3,548 രൂപ നിരക്കില്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാവുന്നതാണ്. കണ്ണൂര്‍- ചെന്നൈ- പൂനെ റൂട്ടില്‍ ടിക്കറ്റിന് 3,839 രൂപ മുതല്‍ ഇളവ് ലഭിക്കും. കണ്ണൂര്‍- ബാംഗ്ലൂര്‍- ലക്‌നൗ റൂട്ടില്‍ 3,788 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്.ഗോ എയര്‍ ബാംഗ്ലൂരില്‍ നിന്നുളള നിരവധി അന്താരാഷ്ട്ര സര്‍വീസുകള്‍ക്ക് ടിക്കറ്റ് നിരക്കുകളില്‍ വന്‍ ഓഫറുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

Read more topics: go air, plane, ticket
English summary
go air plane ticket
topbanner

More News from this section

Subscribe by Email