Friday November 16th, 2018 - 2:33:am
topbanner

തുടര്‍ച്ചയായ പത്താം ദിവസവും ഇന്ധന വിലയില്‍ വര്‍ദ്ധനവ്

Jikku Joseph
തുടര്‍ച്ചയായ പത്താം ദിവസവും ഇന്ധന വിലയില്‍ വര്‍ദ്ധനവ്

തിരുവനന്തപുരം: തുടര്‍ച്ചയായ പത്താം ദിവസവും ഇന്ധന വിലയില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തി. പെട്രോളിന് 31 പൈസയും ഡീസലിന് 28 പൈസയുമാണ് കൂടിയത്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 81.31രൂപയും ഡീസലിന് 74.16 രൂപയുമാണ് ഇന്നത്തെ വി,ല.

ഇന്ധന വില കുറയ്ക്കുന്നത് സംബന്ധിച്ച് എണ്ണക്കമ്പനികളുമായി കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഇന്ന് ചര്‍ച്ച നടത്താനിരിക്കുകയാണ്. നികുതി കുറയ്ക്കാന്‍ എണ്ണ കമ്പനികളോട് ആവശ്യപ്പെടും. ഇന്നോ നാളെയോ പ്രഖ്യാപനം ഉണ്ടാകും.

പെട്രോളിന്റെയും ഡീസലിന്റെയും വില ഉയരുന്നത് സാധാരക്കാര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് വിഷയത്തില്‍ ഇടപെടാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. നേരത്തെ പെട്രോളും ഡീസലും ജി.എസ്.ടിയുടെ കീഴില്‍ കൊണ്ടുവരുന്നതിന്റെ സാധ്യത കേന്ദ്ര സര്‍ക്കാര്‍ പരിശോധിച്ചിരുന്നു.

English summary
fuel price hike today
topbanner

More News from this section

Subscribe by Email