Friday July 20th, 2018 - 1:49:pm
topbanner
Breaking News

ഇന്ധനവില വര്‍ധന: കേന്ദ്രം ഇടപെടുന്നു, രണ്ടുരൂപ കുറഞ്ഞേക്കും

Jikku Joseph
ഇന്ധനവില വര്‍ധന: കേന്ദ്രം ഇടപെടുന്നു, രണ്ടുരൂപ കുറഞ്ഞേക്കും

ന്യൂഡല്‍ഹി: ഇന്ധനവില വര്‍ദ്ധന കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടല്‍. എണ്ണക്കമ്പനി മേധാവികളുമായി പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന ചര്‍ച്ച നടത്തും. നികുതി കുറയ്ക്കാന്‍ എണ്ണ കമ്പനികളോട് ആവശ്യപ്പെടും. ഇന്നോ നാളെയോ പ്രഖ്യാപനം ഉണ്ടാകും. പെട്രോളിനും ഡീസലിനും ലീറ്ററിനു രണ്ടുരൂപ കുറച്ചേക്കുമെന്നാണു വിവരം.

പെട്രോളിന്റെയും ഡീസലിന്റെയും വില ഉയരുന്നത് സാധാരക്കാര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് വിഷയത്തില്‍ ഇടപെടാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. നേരത്തെ പെട്രോളും ഡീസലും ജി.എസ്.ടിയുടെ കീഴില്‍ കൊണ്ടുവരുന്നതിന്റെ സാധ്യത കേന്ദ്ര സര്‍ക്കാര്‍ പരിശോധിച്ചിരുന്നു.

ഇതിനിടെ, സംസ്ഥാനത്ത് പെട്രോള്‍ വില 81 രൂപ കടന്നു. പെട്രോള്‍ ലീറ്ററിന് 32 പൈസയും ഡീസലിന് 28 പൈസയുമാണ് ഇന്നു കൂടിയത്. തിരുവനന്തപുരത്ത് പെട്രോളിന് 81.05 രൂപയും ഡീസലിനു 73.93 രൂപയുമാണു വില. തുടര്‍ച്ചയായ ഒന്‍പതാം ദിവസമാണു പെട്രോള്‍, ഡീസല്‍ വില കൂടുന്നത്.

English summary
fuel price hike central government intervene
topbanner

More News from this section

Subscribe by Email