Wednesday September 26th, 2018 - 10:32:am
topbanner

പുതിയ ഫോര്‍ഡ് ആസ്പയര്‍ അടുത്ത മാസം; ചിത്രങ്ങള്‍ ചോര്‍ന്നു

suji
 പുതിയ ഫോര്‍ഡ് ആസ്പയര്‍ അടുത്ത മാസം; ചിത്രങ്ങള്‍ ചോര്‍ന്നു

ദില്ലി: ഫോര്‍ഡ് ആസ്പയറിന്റെ പരിഷ്‌കരിച്ച പതിപ്പ് കമ്പനി അടുത്ത മാസം ഇറക്കുമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയിലെ ആഘോഷകാലം നോക്കി പതിപ്പ് വിപണിയില്‍ ഇറക്കാനാണ് ഫോര്‍ഡ് ആലോചിക്കുന്നത്. ഒക്ടോബര്‍ 4ാണ് പുതിയ ഫോര്‍ഡ് ആസ്പയര്‍ വിപണിയിലിറക്കാനുള്ള ദിവസമായി കമ്പനി ഉദ്ദേശിക്കുന്നതെന്നും വാര്‍ത്തകളുണ്ട്.

ഇക്കുറി സിഎന്‍ജി വേരിയന്റും കമ്പനി പുറത്തിറക്കുമെന്നാണ് കരുതുന്നത്. ടാക്‌സി വിപണിയെ ലക്ഷ്യമാക്കിയാണ് സിഎന്‍ജി വേര്‍ഷന്‍ വരുന്നത്. സിഎന്‍ജി ടെസ്റ്റിന് റോഡിലിറക്കിയ പുതിയ ആസ്പയറിന്റെ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. പുതിയ ഹണികോംബ് റേഡിയേറ്റര്‍ ഗ്രില്ലും, പുതിയ സ്റ്റൈലിലുള്ള ഹെഡ്‌ലാംപ്, എല്‍ഇഡി ഡേടൈം ലാംപ് എന്നിവയാണ് കാണുന്നത്.

പുതിയ അലോയ് വീലും, ചെറിയ മാറ്റം വരുത്തിയ പിന്‍ ലാംപും, ബംപറും ഫിഗോ ആസ്പയറിനുണ്ട്. ഇക്കോസ്‌പോര്‍ട്ട്, ഫോര്‍ഡ് ഫ്രീസ്റ്റൈല്‍ എന്നിവയെ അനുസ്മരിപ്പിക്കുന്ന ഇന്റീരിയറാണ് പുതിയ ആസ്പയറിനും. ഒരു ഡാഷ്ടോപ്പ് ടച്ച്‌സ്‌ക്രീന്‍ ഡിസ്‌പ്ലേയും, ഓട്ടോമാറ്റിക് ഷിഫ്റ്റ് ലിവറും പുതിയ മോഡലില്‍ വരുമെന്നാണ് കരുതുന്നത്.

 

 

Read more topics: ford aspire,launch next month
English summary
ford aspire facelift may launch next month
topbanner

More News from this section

Subscribe by Email