Wednesday November 21st, 2018 - 7:32:pm
topbanner

ഹോം ലോണ്‍, കാര്‍ ലോണ്‍ ഇഎംഐകള്‍ ഉയരും; റിസര്‍വ് ബാങ്കിന്റെ റിപ്പോ നിരക്ക് 6.25 ശതമാനമാക്കി

suji
ഹോം ലോണ്‍, കാര്‍ ലോണ്‍ ഇഎംഐകള്‍ ഉയരും; റിസര്‍വ് ബാങ്കിന്റെ റിപ്പോ നിരക്ക് 6.25 ശതമാനമാക്കി

ഹോം ലോണുകളുടെയും, കാര്‍ ലോണുകളുടെയും മാസ തവണകള്‍ ഇന്ന് മുതല്‍ ഉയരും. റിസര്‍വ്വ് ബാങ്ക് റിപ്പോ നിരക്ക് 6 ശതമാനത്തില്‍ നിന്നും 6.25 ശതമാനമാക്കിയതോടെയാണ് ഇത്.

ആര്‍ബിഐ കൊമേഴ്‌സ്യല്‍ ബാങ്കുകള്‍ക്ക് അനുവദിക്കുന്ന ലോണുകളുടെ പലിശ നിരക്കാണ് റിപ്പോ നിരക്ക്. പണപ്പെരുപ്പം പിടിയില്ലാതെ ഉയരുന്ന സാഹചര്യത്തിലാണ് ആര്‍ബിഐ നിരക്ക് വര്‍ദ്ധിപ്പിച്ചത്.

എസ്ബിഐ, പിഎന്‍ബി, ഐസിഐസിഐ ബാങ്കുകള്‍ ജൂണ്‍ 1 മുതല്‍ തന്നെ ലോണ്‍ നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചിരുന്നു. ബാങ്കുകളുടെ പലിശ നിരക്ക് ഉയര്‍ന്നതോടെ ഇഎംഐകള്‍ വര്‍ദ്ധിക്കും. നിലവിലെ ഹോം, വാഹന ലോണുകളെയും വര്‍ദ്ധനവ് ബാധിക്കും.

 

Read more topics: emi, rbi hikes ,repo rate
English summary
emis to go up as rbi hikes repo rate first increase in 4 years
topbanner

More News from this section

Subscribe by Email