Friday April 19th, 2019 - 6:36:pm
topbanner
topbanner

ഇന്ത്യയിലെ ആദ്യത്തെ ഗോള്‍ഡ് ഫ്രോക്കുമായി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ്

fasila
ഇന്ത്യയിലെ ആദ്യത്തെ ഗോള്‍ഡ് ഫ്രോക്കുമായി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ്

ലോകത്തിലെ ആദ്യത്തെ മൊബൈൽ ജ്വല്ലറിയായ പറക്കും ജ്വല്ലറി,  ലോകത്തിലെ ഏറ്റവും വലിയ ജിമിക്കി കമ്മൽ എന്നിങ്ങനെ സ്വർണ്ണാഭരണ രംഗത്ത് എന്നും പുതുമകൾ സമ്മാനിച്ചിട്ടുള്ള ഡോ. ബോബി ചെമ്മണൂർ ഇപ്പോൾ ഗോള്‍ഡ് ഫ്രോക്ക് എന്ന സ്വർണ്ണവിസ്മയം അവതരിപ്പിച്ചു.

10 കിലോയിലധികം സ്വർണ്ണത്തിൽ, 5 പേർ  ചേർന്ന് കോഴിക്കോട്ടെ പണിശാലയിൽ 5 മാസം കൊണ്ട് പണിതീർത്തിട്ടുള്ള ആകർഷകമായ ഗോള്‍ഡ് ഫ്രോക്കും ക്രൗണും ചെമ്മണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്സിന്റെ എല്ലാ ഷോറൂമുകളിലും പ്രദർശിപ്പിക്കും.

സ്വർണ്ണത്തിന് പുറമെ നാച്ച്വറൽ  സ്റ്റോണുകളായ റൂബി, എമറാൾഡ് തുടങ്ങിയവയുടെ അലങ്കാരവും, പ്രകൃതിദത്ത നിറങ്ങൾ  ഉപയോഗിച്ചുള്ള മിനാ വർക്കുകളും ഈ സ്വർണ്ണ വസ്ത്രത്തെ കൂടുതൽ ആകർഷകമാക്കുന്നു.

പൂർണ്ണമായും കൈകൊണ്ട് നിർമ്മിച്ചിട്ടുള്ള ഈ ഗോള്‍ഡ് ഫ്രോക്കിന് പണിക്കൂലിയടക്കം ഏകദേശം 3.5 കോടിയോളം രൂപ വിലവരുമെന്ന് ചെമ്മണൂർ ഇന്റർനാഷണൽ ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ബോബി ചെമ്മണൂർ  അറിയിച്ചു. വാർത്താ സമ്മേളനത്തിൽ ചെമ്മണൂർ  ഇന്റർനാഷണൽ ജ്വല്ലേഴ്സ് ജനറൽ  മാനേജർ(മാർക്കറ്റിംഗ്) അനിൽ സി.പി.യും സംബന്ധിച്ചു.

English summary
chemmanur international jewellers india first gold frock
topbanner

More News from this section

Subscribe by Email