Monday November 19th, 2018 - 7:24:am
topbanner

ആഘോഷ സീസണും തുണച്ചില്ല; കാര്‍ വാങ്ങാന്‍ ആളില്ല; നിര്‍മ്മാണം കുറച്ച് കമ്പനികള്‍

suji
 ആഘോഷ സീസണും തുണച്ചില്ല; കാര്‍ വാങ്ങാന്‍ ആളില്ല; നിര്‍മ്മാണം കുറച്ച് കമ്പനികള്‍

ഇന്ത്യയിലെ കാര്‍ നിര്‍മ്മാതാക്കള്‍ നിര്‍മ്മാണം വെട്ടിക്കുറയ്ക്കുന്നു. അടുത്ത കാലത്തെ ഏറ്റവും മോശം ആഘോഷ സീസണ്‍ നേരിട്ടതോടെയാണ് നിര്‍മ്മാതാക്കള്‍ ഈ തീരുമാനത്തില്‍ എത്തിയത്. രാജ്യത്തെ പത്ത് മുന്‍നിര വാഹന നിര്‍മ്മാതാക്കള്‍ നവംബറില്‍ 70000 മുതല്‍ 85000 വരെ കാറുകളാണ് കുറയ്ക്കുന്നത്.

ഡീലര്‍മാരുടെ പക്കല്‍ വാഹനങ്ങള്‍ സ്റ്റോക്ക് ഇരിക്കുന്നതിനാലാണ് ഈ തീരുമാനം. മാരുതി സുസുക്കി, ടൊയോട്ട കിര്‍ലോസ്‌കര്‍, ഫോര്‍ഡ് ഇന്ത്യ എന്നീ കമ്പനികളുടെ പ്ലാന്റുകള്‍ ദീപാവലിയുടെ പേരില്‍ പത്ത് ദിവസത്തേക്ക് അടച്ചിടും. മഹീന്ദ്ര, ടാറ്റ മോട്ടോര്‍സ്, ഹോണ്ട , റിനോള്‍ട്ട് നിസ്സാന്‍ എന്നിവര്‍ ആറ് ദിവസം വരെ പ്ലാന്റുകള്‍ അടയ്ക്കും. ഫോക്‌സ്‌വാഗണ്‍ ഇന്ത്യ നവംബര്‍ 2 മുതല്‍ 19 വരെയാണ് നിര്‍മ്മാണം നിര്‍ത്തിവെയ്ക്കുക.

ദീപാവലി സീസണില്‍ പ്ലാന്റുകള്‍ അടയ്ക്കുന്നത് സാധാരണ കാര്യമാണെങ്കിലും ഇക്കുറി അവധി ദിനങ്ങള്‍ കൂട്ടി നല്‍കിയിരിക്കുകയാണ്. അതേസമയം വാഹനങ്ങള്‍ പുറത്തിറങ്ങുന്നതിന്റെ എണ്ണം കുറയ്ക്കാനാണ് ഈ ദീര്‍ഘിപ്പിച്ച അവധിയെന്ന് കമ്പനികള്‍ സ്ഥിരീകരിക്കാന്‍ തയ്യാറല്ല.

റെക്കോര്‍ഡ് ഇന്ധന നിരക്ക്, ഉയരുന്ന പലിശ നിരക്ക്, ഇന്‍ഷുറന്‍സ് തുകയിലെ വര്‍ദ്ധന, പുതിയ ഉത്പന്നങ്ങള്‍ പുറത്തിറക്കാത്ത അവസ്ഥകളെല്ലാം ചേര്‍ന്നാണ് ഡിമാന്‍ഡ് ഇല്ലാതാക്കിയത്.

 

 

Read more topics: carmakers,demand
English summary
carmakers slam brakes on output as demand slows
topbanner

More News from this section

Subscribe by Email