Sunday September 23rd, 2018 - 12:07:pm
topbanner

വായു ഇന്ധനമാക്കി ഓടുന്ന കാറിന്റെ ഡിസൈന്‍ തയ്യാര്‍

suji
 വായു ഇന്ധനമാക്കി ഓടുന്ന കാറിന്റെ ഡിസൈന്‍ തയ്യാര്‍

കെയ്‌റോ: ഇന്ധനമില്ലാതെ വാഹനം ഓടില്ലെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ വായു ഇന്ധനമാക്കി കാര്‍ ഓടുമെങ്കിലോ! സംഗതി തമാശയല്ല. ഈജിപ്തിലെ കെയ്‌റോയില്‍ സ്ഥിതി ചെയ്യുന്ന ഹെല്‍വാന്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികളാണ് ഈ കാറിന് പിന്നില്‍.

ഇന്ധനവില വര്‍ദ്ധിക്കുന്നതും, പെട്രോള്‍, ഡീസല്‍ തുടങ്ങി ഇന്ധനങ്ങള്‍ ഉപയോഗിക്കാതെയും ശുദ്ധമായ ഊര്‍ജ്ജം ഉപയോഗിച്ച് സഞ്ചരിക്കുന്ന കാര്‍ നിര്‍മ്മിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. ഒരാള്‍ക്ക് സഞ്ചരിക്കാവുന്ന സംപ്രസ്ഡ് ഓക്‌സിജന്‍ ഉപയോഗിക്കുന്ന കാറിന്റെ മോഡലാണ് ഇവര്‍ സൃഷ്ടിച്ചത്.

ഈജിപ്ത് കടുത്ത സാമ്പത്തിക ഞെരുക്കത്തിലൂടെ കടന്നുപോകുന്ന സാഹചര്യത്തിലാണ് കുട്ടികളുടെ കണ്ടെത്തല്‍. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാവുന്ന വാഹനമാണ് വിദ്യാര്‍ത്ഥികള്‍ വികസിപ്പിച്ചത്. 30 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാം. കേവലം ആയിരം ഡോളറിന് മുകളിലാണ് ഇവര്‍ക്ക് ഇതിനായി ചെലവ് വന്നത്.

പദ്ധതിക്കായി പണം കണ്ടെത്താനുള്ള ശ്രമത്തിലാണ് യൂണിവേഴ്‌സിറ്റി സംഘം. ഇതുവഴി വാഹനങ്ങള്‍ നിരത്തിലിറക്കാമെന്ന് ഇവര്‍ സ്വപ്നം കാണുന്നു.

 

Read more topics: car designed ,run on air
English summary
car designed to run on air is the next big thing
topbanner

More News from this section

Subscribe by Email