Thursday November 15th, 2018 - 11:47:am
topbanner

സ്വകാര്യ കമ്പനികളെ നേരിടാന്‍ ബിഎസ്എന്‍എല്‍ 27 രൂപ പ്ലാന്‍; 1 ജിബി ഡാറ്റ, പരിധിയില്ലാതെ വിളി

suji
സ്വകാര്യ കമ്പനികളെ നേരിടാന്‍ ബിഎസ്എന്‍എല്‍ 27 രൂപ പ്ലാന്‍; 1 ജിബി ഡാറ്റ, പരിധിയില്ലാതെ വിളി

മുംബൈ: ടെലികോം വിപണിയില്‍ ഇപ്പോള്‍ അണ്‍ലിമിറ്റഡുകളുടെ കാലമാണ്. ഇത് ചെറിയ തുകയ്ക്ക് ലഭ്യമാക്കുകയാണ് സ്വകാര്യ കമ്പനികളുടെ ഒരു രീതി. എയര്‍ടെല്ലും, വോഡാഫോണും, ജിയോയും നിറഞ്ഞ് കളിക്കുന്ന വിപണിയില്‍ പോരാടാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍ സ്ഥാപനമായ ബിഎസ്എന്‍എല്ലിന്റെ പുറപ്പാട്.

27 രൂപ പ്ലാനുമായാണ് ബിഎസ്എന്‍എല്‍ ഇറങ്ങുന്നത്. അണ്‍ലിമിറ്റഡ് കോള്‍, 300 എസ്എംഎസ്, 1 ജിബി ഡാറ്റ എന്നിവയാണ് ഈ പ്ലാനിലുള്ളത്. ഏഴ് ദിവസത്തെ കാലാവധിയാണ് ഇതിനുള്ളത്. ആഗസ്റ്റ് 6 മുതല്‍ പ്ലാന്‍ ലഭ്യാമകും.

ഫോണ്‍ വിളിക്ക് പരിധിയില്ലെന്നതും പ്ലാനിന്റെ സവിശേഷതയാണ്. ഇന്ത്യയില്‍ എവിടെയും 7 ദിവസത്തേക്ക് ഇഷ്ടംപോലെ വിളിക്കാം. ഡല്‍ഹി, മുംബൈ സര്‍ക്കിളില്‍ പ്ലാന്‍ ലഭ്യമാകില്ലെന്നാണ് റിപ്പോര്‍ട്ട്.

ജിയോയുടെ 52 രൂപ പ്ലാനും, വോഡാഫോണിന്റെ 47 രൂപ പ്ലാനും, എയര്‍ടെല്ലിന്റെ 59 രൂപ പ്ലാനുമായാണ് ബിഎസ്എന്‍എല്‍ 27 രൂപ പ്ലാനിന്റെ പോരാട്ടം.

 

Read more topics: bsnl,unlimited voice calls
English summary
bsnl takes unlimited voice calls at rs 27
topbanner

More News from this section

Subscribe by Email