Monday October 22nd, 2018 - 7:07:am
topbanner
Breaking News

റമസാന്‍, ലോകപ്പ് സ്‌പെഷല്‍ ഓഫറുമായി ബിഎസ്എന്‍എല്‍ എത്തി; തിരിച്ചടി കിട്ടിയത് ജിയോയ്ക്ക്

Jikku Joseph
റമസാന്‍, ലോകപ്പ് സ്‌പെഷല്‍ ഓഫറുമായി ബിഎസ്എന്‍എല്‍ എത്തി; തിരിച്ചടി കിട്ടിയത് ജിയോയ്ക്ക്

റമസാന്‍, ലോകപ്പ് സ്‌പെഷല്‍ ഓഫറുമായി ബി.എസ്.എന്‍.എല്‍. റമസാനോടനുബന്ധിച്ച് ഇന്ത്യയിലെ ഏതു നെറ്റ്വര്‍ക്കിലേക്കും പരിധിയില്ലാത്ത കോളുകളും പ്രതിദിനം രണ്ടു ജിബി ഡേറ്റയും 100 എസ്എംഎസും ലഭ്യമാക്കുന്ന 786 രൂപയുടെ പ്ലാന്‍ ബി.എസ്.എന്‍.എല്‍ അവതരിപ്പിച്ചു. 150 ദിവസം വാലിഡിറ്റി ഉള്ള വൗച്ചര്‍ 26 വരെ ലഭ്യമായിരിക്കും.

കൂടാതെ ഫുട്‌ബോള്‍ വേള്‍ഡ് കപ്പിനോടനുബന്ധിച്ചു പ്രതിദിനം 4 ജിബി ഡേറ്റ 149 രൂപയ്ക്കു 28 ദിവസത്തേക്ക് ലഭ്യമാക്കുന്ന പ്രീപെയ്ഡ് മൊബൈല്‍ താരിഫ് വൗച്ചറും അവതരിപ്പിച്ചിട്ടുണ്ട്. ഫിഫ വേള്‍ഡ് കപ്പ് സ്പെഷ്യല്‍ റീചാര്‍ജ് എന്ന പേരിലാണ് 149 രൂപയുടെ റീചാര്‍ജ് അവതരിപ്പിച്ചിരിക്കുന്നത്. ഈ ഓഫര്‍ ജൂലൈ 15 വരെ ലഭ്യമായിരിക്കും.

ജൂണ്‍ 14 ബുധനാഴ്ച മുതല്‍ 149 രൂപയുടെ ഫിഫ വേള്‍ഡ് കപ്പ് റീചാര്‍ജ് ലഭ്യമാവും. ബി.എസ്.എന്‍.എല്ലിന്റെ എല്ലാ ടെലികോം സര്‍ക്കിളുകളിലും പുതിയ ഓഫര്‍ ലഭിക്കും. അതേ സമയം, ബി.എസ്.എന്‍.എല്ലിന്റെ പുതിയ പ്ലാനില്‍ വോയ്സ്, എസ്എംഎസ് സേവനങ്ങള്‍ സൗജന്യമായി നല്‍കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

English summary
bsnl fifa world cup special prepaid recharge plan at rs.149
topbanner

More News from this section

Subscribe by Email