Thursday November 22nd, 2018 - 1:55:am
topbanner

ജിയോയുടെ ഡബിള്‍ ധമാക്ക ഓഫറിന് മറുപടി; എല്ലാ പ്രീപെയ്ഡ് റീച്ചാര്‍ജിലും അധിക ഡേറ്റയുമായി ബിഎസ്എന്‍എല്‍

Jikku Joseph
ജിയോയുടെ ഡബിള്‍ ധമാക്ക ഓഫറിന് മറുപടി; എല്ലാ പ്രീപെയ്ഡ് റീച്ചാര്‍ജിലും അധിക ഡേറ്റയുമായി ബിഎസ്എന്‍എല്‍

വീണ്ടും പുതിയ ഓഫറുമായി എത്തി ബി.എസ്.എന്‍.എല്‍. ഇത്തവണ റിലയന്‍സ് ജിയോയുടെ ഡബിള്‍ ധമാക്ക ഓഫറിന് മറുപടിയായിയാണ് പുതിയ ഓഫറുകള്‍ അവതരിപ്പിക്കുന്നത്. പ്രതിദിനം 2 ജിബി ഡേറ്റ അധികമായി ബി.എസ്.എന്‍.എലിന്റെ പ്രീപെയ്ഡ് കോബോ പ്ലാനുകളിലും 3 ജി ഡാറ്റ വൗച്ചറുകളിലും ലഭിക്കും.

ബി.എസ്.എന്‍.എലിന്റെ 999 രൂപ, 666 രൂപ, 485 രൂപ, 429 രൂപ 186 രൂപ തുടങ്ങിയ പ്രീപെയ്ഡ് കോംബോ വൗച്ചറുകളില്‍ നിലവില്‍ ലഭിക്കുന്ന ഓഫറുകള്‍ക്കൊപ്പം രണ്ട് ജിബി ഡാറ്റ അധികമായി ലഭിക്കും. ബി.എസ്.എന്‍.എലിന്റെ 3 ജി ഡാറ്റാ വൗച്ചറുകളായ 448 രൂപ, 444 രൂപ, 333 രൂപ, 349 രൂപ, 187 രൂപ എന്നിവയ്ക്കൊപ്പവും നിലവിലുള്ള ഓഫറുകള്‍ക്കൊപ്പം അധിക ഡേറ്റ ലഭിക്കും.

ജൂണ്‍ 18 മുതല്‍ രാജ്യ വ്യാപകമായി ഈ ഓഫര്‍ നിലവില്‍ വന്നിട്ടുണ്ട്. ഇനിമുതല്‍ ജിയോയുടെ 149 രൂപയുടെ പ്ലാനില്‍ മൂന്ന് ജിബി ഡേറ്റ ലഭിക്കും. ഇത് 149 രൂപയുടെ ജിയോ പ്ലാനിന് തുല്യമാണ്. 429 രൂപയുടെ ബി.എസ്.എന്‍.എല്‍ പ്ലാനിലും പ്രതിദിനം മൂന്ന് ജിബി ഡേറ്റ ലഭിക്കും. 81 ദിവസമാണ് ഈ ഓഫറിന്റെ വാലിഡിറ്റി.

കൂടാതെ, ഇനിമുതല്‍ 666 രൂപയുടെ സിക്സര്‍ പായ്ക്കില്‍ 3.5 ഡേറ്റയാണ് ലഭിക്കുക. 999 രൂപയുടെ പ്ലാനില്‍ മൂന്ന് ജിബി ഡേറ്റ ലഭിക്കും. 180 ദിവസം വാലിഡിറ്റിയാണ് ഇതിനുള്ളത്. 149 രൂപയുടെയും 399 രൂപയുടെയും റീച്ചാര്‍ജില്‍ എയര്‍ടെല്‍ അധിക ഡാറ്റ പ്രഖ്യാപിച്ചതിന് പിന്നാലയൊണ്, എല്ലാ പ്ലാനുകളിലും രണ്ട് ജിബി ഡേറ്റ അധികമായി പ്രഖ്യാപിച്ച് ജിയോ ടെലികോം വിപണിയെ വീണ്ടും വിറപ്പിച്ചത്.

English summary
bsnl also says double dhamaka by adding 2gb daily data to every prepaid combo plan
topbanner

More News from this section

Subscribe by Email