Thursday October 18th, 2018 - 5:15:pm
topbanner
Breaking News

പോസ്റ്റ് പെയ്ഡ് ഉപയോക്താക്കള്‍ക്കായി പുതിയ ലൂട്ട് ലോ ഓഫറുമായി ബി.എസ്.എന്‍.എല്‍

Jikku Joseph
പോസ്റ്റ് പെയ്ഡ് ഉപയോക്താക്കള്‍ക്കായി പുതിയ ലൂട്ട് ലോ ഓഫറുമായി ബി.എസ്.എന്‍.എല്‍

പോസ്റ്റ് പെയ്ഡ് ഉപയോക്താക്കള്‍ക്കായുള്ള ബി.എസ്.എന്‍.എലിന്റെ ഏറ്റവും പുതിയ ലൂട്ട് ലോ ഓഫര്‍ നവംബര്‍ ഒന്നാം തീയതി മുതല്‍ പ്രാബല്യത്തില്‍ വരും. 60 ശതമാനം വിലക്കുറവും, 500 ശതമാനം അധികം ഡാറ്റയുമാണ് ഓഫര്‍ പ്രകാരം ലഭിക്കുക. ഓഫറിന്റെ ഭാഗമായി ഏഴ് പോസ്റ്റ്‌പെയ്ഡ് പ്ലാനുകള്‍ ബി.എസ്.എന്‍.എല്‍ അവതരിപ്പിച്ചു. 225 രൂപ, 325 രൂപ, 525 രൂപ, 725 രൂപ, 799 രൂപ, 1125 രൂപ, 1525 രൂപ എന്നീ പുതിയ പ്ലാനുകളാണ് പുതിയതായുള്ളത്.

99 രൂപ, 149 രൂപ, 225 രൂപ, 325 രൂപ, 525 രൂപ, 725 രൂപ, 799 രൂപ, 1125 രൂപ, 1525 രൂപ തുടങ്ങിയ പ്ലാനുകള്‍ക്ക് യഥാക്രമം, 500 എംബി, 500 എംബി, 3 ജിബി, 7 ജിബി, 15 ജിബി, 30 ജിബി, 60 ജിബി, 90 ജിബി എന്നിങ്ങനെ വേഗതാ നിയന്ത്രണമില്ലാതെ ഡാറ്റ ഉപയോഗിക്കാന്‍ കഴിയും. മികച്ചതും താങ്ങാവുന്നതുമായ സേവനങ്ങള്‍ ഉപയോക്താക്കള്‍ക്ക് നല്‍കാന്‍ ബി.എസ്.എന്‍.എല്‍ പ്രതിജ്ഞാബദ്ധമാണെന്ന് ബി.എസ്.എന്‍.എല്‍ ബോര്‍ഡ് ഡയറക്ടര്‍ ആര്‍കെ മിത്തല്‍ പറഞ്ഞു.

English summary
bsnl coming with new data offer for post-paid custmores
topbanner

More News from this section

Subscribe by Email