topbanner
Friday November 24th, 2017 - 4:34:pm
topbanner
Breaking News

മുലപ്പാല്‍ വില്‍പ്പനക്കൊരുങ്ങി യുവതി

suvitha
മുലപ്പാല്‍ വില്‍പ്പനക്കൊരുങ്ങി യുവതി

ഓസ്‌ട്രേലിയ: മുലപ്പാല്‍ വില്‍പ്പന നടത്താന്‍ സന്നദ്ധത അറിയിച്ച് യുവതിയുടെ ഓണ്‍ലൈന്‍ പരസ്യം. പേരുവിവരങ്ങള്‍ വെളിപ്പെടുത്താത്ത യുവതിയാണ് ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ പരസ്യം നല്‍കിയിരിക്കുന്നത്. ഓസ്ട്രേലിയയിലാണ് സംഭവം.

നേരത്തെ ഇവര്‍ മുലപ്പാല്‍ മില്‍ക്ക് ബാങ്കുകള്‍ക്ക് ദാനം ചെയ്തിരുന്നു എന്നും പരസ്യത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഓണ്‍ലൈന്‍ വഴിയുള്ള വില്‍പ്പനയുടെ വിപണനസാധ്യതകള്‍ മുമ്പില്‍ കണ്ടാണ് ഇവര്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ പരസ്യം നല്‍കിയിരിക്കുന്നത്.

കുഞ്ഞുങ്ങളെക്കാള്‍ ബോഡി ബില്‍ഡേഴ്സിനെ ലക്ഷ്യമിട്ടാണ് ഇവര്‍ പരസ്യം നല്‍കിയിരിക്കുന്നത്. വിദേശരാജ്യങ്ങളില്‍ ഗംട്രീപോലുള്ള സൈറ്റുകള്‍ വഴി നിരവധി അസാധാരണമെന്ന് കരുതുന്ന സാധനങ്ങള്‍ വാങ്ങുന്നതും വില്‍ക്കുന്നതും പതിവാണ്. 250 മില്ലിലിറ്റര്‍ വീതമുള്ള പാക്കറ്റുകളിലായാണ് വില്‍പ്പന നടത്തുന്നത്.

ഓസ്ട്രേലിയയില്‍ നിലവില്‍ മുലപ്പാല്‍ വില്‍പ്പന നടത്തുന്നത് നിയമവിരുദ്ധമാണ്. മുലപ്പാല്‍ വില്‍പ്പനയെക്കുറിച്ച് യുവതി പറയുന്നത് തന്റെ കുഞ്ഞിന് ആവശ്യത്തിനുള്ളതിലധികം മുലപ്പാല്‍ തന്റെ സ്തനം ചുരത്തുന്നതിനാലാണ് വില്‍പ്പനയെക്കുറിച്ച് ചിന്തിച്ചതെന്നാണ്.

ബോഡി ബില്‍ഡിങ്ങ് പോലുള്ളവ നടത്തുന്നവര്‍ക്ക് മുലപ്പാല്‍ ഒരാവശ്യ വസ്തുവാണ്. ഇത്തരക്കാരെ ലക്ഷ്യമിട്ടാണ് പരസ്യം നല്‍കിയതെന്നും ഇവര്‍ പറയുന്നു. ഓരോ പാക്കറ്റിനും 20 ഡോളര്‍ വരെയാണ് വിലയീടാക്കുന്നത്. സണ്‍ഷൈന്‍ കോസ്റ്റ് ഡെയ്ലി എന്ന പത്രമാണ് ആ പരസ്യത്തെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

 

English summary
Breast milk is ready for sale
topbanner topbanner

More News from this section

Subscribe by Email