Friday May 24th, 2019 - 5:25:pm
topbanner
topbanner

സ്ത്രീ സുരക്ഷയ്ക്കായി മൊബൈൽ അതിഷ്ഠിത പദ്ധതി 'ഐഡിയ സഖി'യുമായി ബ്രാൻഡ് ഐഡിയ

fasila
സ്ത്രീ സുരക്ഷയ്ക്കായി മൊബൈൽ അതിഷ്ഠിത പദ്ധതി 'ഐഡിയ സഖി'യുമായി ബ്രാൻഡ് ഐഡിയ

കൊച്ചി: വീട്ടിൽനിന്ന് പുറത്തിറങ്ങുന്ന സ്ത്രീകൾക്ക് സുരക്ഷാപ്രശ്നങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ മൊബൈൽഫോൺ അതിഷ്ഠിത പരിഹാരം, ഐഡിയ സഖിയുമായി ബ്രാൻഡ് ഐഡിയ. ഇന്ത്യയിൽ ഐഡിയ സേവനങ്ങൾ ഉപയോഗിക്കുന്ന പ്രീപെയ്ഡ്, പോസ്റ്റ്പെയ്ഡ് ഉപഭോക്താക്കൾക്ക് സൗജന്യമായി ലഭിക്കുന്ന സേവനമാണിത്. സ്മാർട്ട്ഫോണുകളിലും സാധാരണ ഫീച്ചർ ഫോണുകളിലും ഐഡിയ സഖി മൂന്ന് ഫീച്ചറുകൾ നൽകുന്നുണ്ട്- എമർജൻസി അലേർട്ടുകൾ, എമർജൻസി ബാലൻസ്, നമ്പർ വെളിപ്പെടുത്താതെയുള്ള റീച്ചാർജ്.

അന്താരാഷ്ട്ര വനിതാവാരത്തോട് അനുബന്ധിച്ച് അവതരിപ്പിച്ച പദ്ധതി ഇപ്പോൾതന്നെ ആന്ധ്രാപ്രദേശ് തെലങ്കാന, ആസാംനോർത്ത് ഈസ്റ്റ്, തമിഴ്നാട്-ചെന്നൈ, കേരളം, ഗുജറാത്ത്, ജമ്മുകശ്മീർ, മഹാരാഷ്ട്രഗോവ, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ഡൽഹി, ബീഹാർജാർഖണ്ഡ്, കൊൽക്കത്തയും വെസ്റ്റ്ബംഗാളിന്റെ മറ്റ്ഭാഗങ്ങളും, പഞ്ചാബ്, ഒഡീഷ എന്നിവിടങ്ങളിൽ പ്രാബല്യത്തിൽ വന്നിട്ടുണ്ട്. ഈ മാസം തന്നെ 22 സർക്കിളുകളിലേക്ക് കൂടി പദ്ധതിയുടെ പ്രവർത്തനം വ്യാപിപ്പിക്കും.

'തടസ്സങ്ങളെ മറികടന്ന് പ്രശ്നപരിഹാരം നൽകാൻ സാങ്കേതിക വിദ്യയ്ക്ക് സാധിക്കും. നമ്മുടെ ജനസംഖ്യയിൽ പകുതി സ്ത്രീകളായതിനാലും അവരിൽ 59 ശതമാനവും മൊബൈൽഫോൺ ഉപയോഗിക്കുന്നവരായതിനാലും, സാങ്കേതികവിദ്യയുടെ ഗുണഫലങ്ങൾ സുരക്ഷയുടെ രൂപത്തിൽ എത്തിക്കാൻ ഇപ്പോൾ സാധിക്കും.

ഐഡിയ സഖിയിലൂടെ സാമൂഹിക ലക്ഷ്യത്തിനായി സാങ്കേതികവിദ്യയെ ഉപയോഗിക്കുക എന്ന ദീർഖകാല കമ്മിറ്റ്മെന്റ് ഞങ്ങൾ മുന്നോട്ടുകൊണ്ടുപോകുകയാണ്' വോഡഫോൺ ഐഡിയ ലിമിറ്റഡ്, മാർക്കറ്റിംഗ്ഓപ്പറേഷൻസ് ഡയറക്ടർ, അവിനേഷ് ഖോഷ്ല പറഞ്ഞു.

ഐഡിയ സഖി എല്ലാ സ്മാർട്ട്ഫോണുകളിലും ഫീച്ചർ ഫോണുകളിലും പ്രവർത്തിക്കും. അത്യാവശ്യം വരുമ്പോൾ ഫോണിൽ കോൾ വിളിക്കാനോ ഡാറ്റ ഉപയോഗിക്കാനോ ബാലൻസ് ഇല്ലെങ്കിലും, ഈ പദ്ധതിക്ക്കീഴിൽ ഇത്അനായാസം സാധ്യമാകും.

വനിതാ ഉപഭോക്താക്കൾക്ക് ഐഡിയ സഖി വളരെ ലളിതമായ രീതിയിൽ ആക്റ്റിവേറ്റ് ചെയ്യാം:

● സ്റ്റെപ്പ് 1 1800123100 എന്ന ടോൾഫ്രീ നമ്പറിലേക്ക് വിളിക്കുക
● സ്റ്റെപ്പ് 2 എമർജൻസികോൺടാക്റ്റുകൾ രജിസ്റ്റർ ചെയ്യുക (കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ). 10 നമ്പറുകൾവരെ എമർജൻസി കോൺടാക്റ്റായി ചേർക്കാനാവും.

രജിസ്റ്റേഡ് ഐഡിയ സഖി ഉപഭോക്താവിന്:

● 10 അക്കപ്രോക്സിനമ്പർലഭിക്കും, ഇത്ഉപയോഗിച്ച്ഏത് കടയിൽനിന്നും ഫോൺ റീച്ചാർജ് ചെയ്യാം. യഥാർത്ഥ നമ്പർ നൽകാതെതന്നെ.

● ബാലൻസ് 1 രൂപയിൽതാഴെ ആയാലോ അല്ലെങ്കിൽ ഡാറ്റാപാക്ക്പൂർത്തിയായാലോ ഉപഭോക്താവിന് 10 മിനിറ്റ്ഫ്രീലോക്കൽ/എസ്റ്റിഡികോളുകളും, 10 എസ്എംഎസും, 100 എംബിഡാറ്റയും ലഭിക്കും.

എമർജൻസി അല്ലെങ്കിൽ സേഫ് അലേർട്ട് നൽകുന്നതിനായി, സഖി ഉപഭോക്താവ്:

55100 ലേക്ക്വിളിച്ച് 2 അമർത്തണം. ഉടൻതന്നെ എമർജൻസി കോൺടാക്റ്റ്ലിസ്റ്റിൽ ചേർത്തിരിക്കുന്ന ആളുകൾക്ക് അറിയിപ്പ് ലഭിക്കും.

'ജീവിതത്തെ മാറ്റിമറിക്കുന്ന തരത്തിലുള്ള കോസുകൾ ഏറ്റെടുക്കാനും നടപ്പിലാക്കാനും എപ്പോഴും ശ്രമിച്ചിട്ടുള്ള ബ്രാൻഡാണ് ഐഡിയ. സഖിയിലൂടെ സ്ത്രീകൾക്ക് അവരുടെ ജീവിതം ജീവിക്കാനുള്ള സ്വാതന്ത്ര്യം നൽകുകയും അവരുടെ സ്വപ്നം സാക്ഷാത്ക്കരിക്കാൻ കൈത്താങ്ങ്നൽകുകയുമാണ് ബ്രാൻഡ് ഐഡിയ.

അന്താരാഷ്ട്ര വനിതാവാരം എന്ന ഈ പ്രത്യേക അവസരത്തിൽ, ഇന്ത്യയിലെ വനിതകൾക്ക് ഐഡിയ സഖി നൽകുന്നതിൽ ഞങ്ങൾക്ക് വലിയ സന്തോഷമുണ്ട്. ഇത് കൂടുതൽ ആത്മവിശ്വാസം വളർത്താനും സുരക്ഷിതരായിരിക്കാനും അവരെ സഹായിക്കും. 'അബ്ഐഡിയാഹേഉഡ്നേകാ' സുനിതാ ബങ്കാർഡ് നാഷ്ണൽ ബ്രാൻഡ് ഹെഡ് – ഐഡിയ, വോഡാഫോൺ ഐഡിയാ ലിമിറ്റഡ് പറഞ്ഞു.

Read more topics: kochi, brand Idea, idea sakhi,
English summary
brand Idea with mobile besed project 'idea sakhi' for women safety
topbanner

More News from this section

Subscribe by Email