Saturday September 22nd, 2018 - 11:19:pm
topbanner

ഇനി ബാങ്കുകള്‍ വഴി ബിറ്റ്‌കോയിന്‍ വാങ്ങാനോ വില്‍ക്കാനോ കഴിയില്ല

ANJU NC
ഇനി ബാങ്കുകള്‍ വഴി ബിറ്റ്‌കോയിന്‍ വാങ്ങാനോ വില്‍ക്കാനോ കഴിയില്ല

മുംബൈ: ബാങ്കുകള്‍, ഇ-വാലറ്റുകള്‍ എന്നിവ വഴി ഇനി ബിറ്റ്‌കോയിന്‍ ഉള്‍പ്പെടെയുള്ള ക്രിപ്‌റ്റോ കറന്‍സികള്‍ വാങ്ങാനോ വില്‍ക്കാനോ സാധിക്കില്ല. വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ ക്രിപ്റ്റോ കറന്‍സികള്‍ വാങ്ങാന്‍ ബാങ്കുകള്‍ പണം കൈമാറരുതെന്നും ആര്‍ബിഐ നിര്‍ദേശം നല്‍കി. നേരത്തെ സര്‍ക്കാര്‍ ക്രിപ്റ്റോ കറന്‍സി ഇടപാടുകള്‍ നിയമവിരുദ്ധമായി പ്രഖ്യാപിച്ചിരുന്നു.

നടപ്പ് സാമ്പത്തിക വര്‍ഷത്തെ പണ വായ്പ്പാ അവലോകന യോഗത്തിലാണ് ആര്‍ബിഐ ഇതു സംബന്ധിച്ച തീരുമാനമെടുത്തത്. ലോകത്തെ മറ്റ് കേന്ദ്ര ബാങ്കുകള്‍ അംഗീകരിച്ചിട്ടില്ലാത്ത ക്രിപ്റ്റോ കറന്‍സികള്‍ക്കുമേല്‍ നിയന്ത്രണം കര്‍ക്കശമാക്കിയില്ലെങ്കില്‍ അത് രാജ്യത്തുനിന്ന് രഹസ്യമായി പണമൊഴുക്കാനുള്ള നൂതനമാര്‍ഗമായി മാറുമെന്നതുകൊണ്ടാണ് ഈ നിലപാട് സ്വീകരിച്ചതെന്നും ആര്‍ബിഐ അറിയിച്ചു.

Read more topics: bank, buy, bitcoins,
English summary
bank not allow to buy bitcoins
topbanner

More News from this section

Subscribe by Email