Friday April 27th, 2018 - 8:07:am
topbanner

ഓണ്‍ലൈന്‍ മത്സരം: ആമസോണിനു 1,724 കോടിയുടെ നഷ്ടം

NewsDesk
ഓണ്‍ലൈന്‍ മത്സരം: ആമസോണിനു 1,724 കോടിയുടെ നഷ്ടം

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനങ്ങളുമായുള്ളമത്സരം ആമസോണിനു കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 1,724 കോടിയുടെ നഷ്ടം. വ്യാപാരത്തില്‍ വര്‍ധനവുണ്ടായെങ്കിലും മറ്റു ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനങ്ങളുമായുള്ള മത്സരത്തെ തുടര്‍ന്നാണു ആമസോണിനു കനത്ത നഷ്ടം ഉണ്ടായത്.

ആമസോണിനെ കൂടാതെ ഫ്‌ളിപ്കാര്‍ട്ട്, സ്‌നാപ്ഡീല്‍ എന്നി സ്ഥാപനങ്ങള്‍ക്കും നഷ്ടം നേരിട്ടു. മൂന്നു സ്ഥാപനങ്ങള്‍ക്കും കൂടി 5,052 കോടി രൂപയുടെ നഷ്ടമാണു രേഖപ്പെടുത്തിയത്. ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനങ്ങളുടെ മത്സരങ്ങളെത്തുടര്‍ന്ന് വലിയ ഓഫറുകള്‍ നല്കിയതുമൂലമാണ് സ്ഥാപനങ്ങള്‍ക്കു നഷ്ടം ഉണ്ടായത്.

Read more topics: amazon, online market
English summary
amazon the lost last financial year

More News from this section

Subscribe by Email