Tuesday October 23rd, 2018 - 7:56:pm
topbanner
Breaking News

വന്‍ വിലക്കുറവുമായി ആമസോണിന്റെ ഐഫോണ്‍ ഫെസ്റ്റ്

Jikku Joseph
വന്‍ വിലക്കുറവുമായി ആമസോണിന്റെ ഐഫോണ്‍ ഫെസ്റ്റ്

വന്‍ വിലക്കുറവുമായി ആമസോണിന്റെ ഐഫോണ്‍ ഫെസ്റ്റ്. ഐഫോണുകള്‍ക്ക് വന്‍ ഇളവാണ് ആമസോണ്‍ നല്‍കുന്നത്. ഐഫോണ്‍ x മുതല്‍ ഐഫോണ്‍ എസ്ഇ വരെയുള്ള ഫോണുകളാണ് ഫെസ്റ്റില്‍ വില്‍പ്പനയ്ക്കുള്ളത്. ജൂണ്‍ 6 മുതല്‍ 12 വരെയുള്ള ഫെസ്റ്റില്‍ ഐഫോണ്‍ xന് 10,000 രൂപ വരെയാണ് ഇളവ് നല്‍കുന്നത്.

ഐഫോണ്‍ 8ന് 8000 രൂപയും ഓഫറുണ്ട്. 95,390 രൂപയില്‍ വില ആരംഭിക്കുന്ന ഐഫോണ്‍ x 84,999 രൂപയ്ക്ക് വരെ സ്വന്തമാക്കാം. 77,560 രൂപ വിലയുള്ള ഐഫോണ്‍ പ്ലസ് 71,999 രൂപയ്ക്ക് ലഭിക്കും. ഇതോടൊപ്പം 3000 രൂപ ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ടും ലഭിക്കും.

ഐഫോണ്‍ 8 വില്‍ക്കുന്ന ഓഫര്‍ 59,999 രൂപയാണ്. ഐഫോണ്‍ 7 ഓഫര്‍ വില 43,999 രൂപയും ഐഫോണ്‍ 6 എസ് പ്ലസ് വില 37999 രൂപയുമാണ്. ഐഫോണ്‍ എസ്ഇ 17999 രൂപയ്ക്ക് വാങ്ങുമ്പോള്‍ 1000 രൂപ ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ടായും ലഭിക്കും.

English summary
amazon iphone fest sale offers discounts
topbanner

More News from this section

Subscribe by Email