Saturday September 21st, 2019 - 4:58:pm
topbanner
Breaking News
jeevanam

അഞ്ചാം വര്‍ഷികത്തില്‍ ഉപയോക്താക്കള്‍ക്കായി ആമസോണ്‍ നല്‍കുന്നത് വന്‍ ഓഫറുകള്‍

Jikku Joseph
അഞ്ചാം വര്‍ഷികത്തില്‍ ഉപയോക്താക്കള്‍ക്കായി ആമസോണ്‍ നല്‍കുന്നത് വന്‍ ഓഫറുകള്‍

ഇന്ത്യയില്‍ അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കുന്ന ആമസോണ്‍ ഉപയോക്താക്കള്‍ക്ക് പ്രത്യേക അനൂകൂല്യങ്ങള്‍ പ്രഖ്യാപിച്ചു. 1000 രൂപയുടെ പര്‍ച്ചേസ് നടത്തുന്നവര്‍ക്ക് 250 രൂപ ക്യാഷ്ബാക്ക് ആണ് ഇതില്‍ ശ്രദ്ധേയം.

വാര്‍ഷികാഘോഷത്തിന്റെ ഭാഗമായുള്ള സന്ദേശം ആമസോണ്‍ മേധാവി ജെഫ് ബെസോസ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആമസോണില്‍ ആയിരം രൂപയോ അധിലധികമോ തുകയുടെ ഷോപ്പിങ് നടത്തിയ ശേഷം ഡിജിറ്റല്‍ പേയ്‌മെന്റ് നടത്തുന്നവര്‍ക്ക് ആമസോണ്‍ പേ വോലറ്റിലാണ് 250 രൂപ ക്യാഷ്ബാക്ക് ലഭിക്കുക.

ഇന്ത്യയിലെ 13 സംസ്ഥാനങ്ങളിലായി 15 വെയര്‍ഹൗസുകള്‍ വഴി ആമസോണ്‍ സേവനം നല്‍കുന്നു. ഇംഗ്ലിഷിനു പുറമെ, ഹിന്ദി, ഗുജറാത്തി, മറാത്തി, തമിഴ്, മലയാളം എന്നീ ഭാഷകളിലും ആമസോണ്‍ കിന്‍ഡില്‍ ഇ-ബുക് സേവനം ലഭ്യമാണെന്നും ജെഫ് ബെസോസ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു.

Viral News

English summary
amazon india 5th anniversary: jeff bezos pens open letter, offers rs 250 cashback to buyers
topbanner

More News from this section

Subscribe by Email