Friday July 19th, 2019 - 8:40:pm
topbanner
topbanner

ഇന്ത്യന്‍ ഭക്ഷ്യമേഖലയിലേക്ക് ആമസോണ്‍; ഫ്യൂച്ചര്‍ റീട്ടെയിലില്‍ ഓഹരി സ്വന്തമാക്കുന്നു

suji
ഇന്ത്യന്‍ ഭക്ഷ്യമേഖലയിലേക്ക് ആമസോണ്‍; ഫ്യൂച്ചര്‍ റീട്ടെയിലില്‍ ഓഹരി സ്വന്തമാക്കുന്നു

ഫ്യൂച്ചര്‍ റീട്ടെയിലില്‍ ന്യൂനപക്ഷ ഓഹരി സ്വന്തമാക്കാന്‍ ഒരുങ്ങി ആമസോണ്‍. രാജ്യത്തെ നല്ലൊരു ശതമാനം വരുന്ന സംഘടിത ഭക്ഷ്യ, പലചരക്ക് വിപണിയിലേക്ക് എത്തിച്ചേരുകയാണ് ആമസോണ്‍. ബിഗ് ബസാര്‍, നീല്‍ഗിരീസ് സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖലയും, ഔട്ട്‌ലെറ്റുകളും വഴിയാണ് ഇത് സാധ്യമാകുക.

2500 കോടി രൂപയാണ് ആമസോണിന്റെ നിക്ഷേപ വിഭാഗം ഇതിനായി ചെലവാക്കുന്നത്. ഇന്ത്യയില്‍ 1100 സ്റ്റോറുകളാണ് ഫ്യൂച്ചര്‍ റീട്ടെയിലിനുള്ളത്. 'വിദേശ നിക്ഷേപം വഴിയാണ് ആമസോണ്‍ 9.5% ഓഹരി സ്വന്തമാക്കുന്നത്. നവംബര്‍ 14ന് ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടാകും.

ഈ വര്‍ഷം ജനുവരിയിലാണ് സഹകരണത്തിനായി ഫ്യൂച്ചര്‍ ഗ്രൂപ്പ് സ്ഥാപകന്‍ കിഷോര്‍ ബിയാനി ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസിനെ സിയാറ്റിലിലെ ആസ്ഥാനത്ത് എത്തി കാണുന്നത്. ഇതിന് ശേഷമാണ് ചര്‍ച്ചകള്‍ പുരോഗമിച്ചത്. ഇന്ത്യയില്‍ 51% വരെ വരെ വിദേശനിക്ഷേപമാണ് മള്‍ട്ടിബ്രാന്‍ഡ് റീട്ടെയിലില്‍ അനുവദിക്കുന്നത്.

 

Read more topics: amazon,future retail
English summary
amazon goes shopping for future retail
topbanner

More News from this section

Subscribe by Email