Thursday October 18th, 2018 - 7:29:pm
topbanner
Breaking News

ജിയോയെ വെല്ലുവിളിച്ച് എയര്‍ടെല്‍; 49 രൂപയ്ക്ക് 3ജിബി ഡേറ്റ

Jikku Joseph
ജിയോയെ വെല്ലുവിളിച്ച് എയര്‍ടെല്‍; 49 രൂപയ്ക്ക് 3ജിബി ഡേറ്റ

ജിയോയെ വെല്ലുവിളിച്ച് ഓഫറുമായി എയര്‍ടെല്‍. 49 രൂപയ്ക്കാണ് 3 ജി, 4ജി ഡാറ്റ നല്‍കുന്ന ഓഫര്‍ എയര്‍ടെല്‍ അവതരിപ്പിച്ചത്. ഒരു ദിവസമായിരിക്കും ഓഫറിന്റെ വാലിഡിറ്റി.

ജിയോയുടെ സമാന ഓഫര്‍ കുറച്ചു വ്യത്യസ്തമാണ്. 49 രൂപയ്ക്ക് 1 ജിബി, 28 ദിവസത്തേക്കാണ് കലാവധി. 52 രൂപയുടെ ഓഫറില്‍ 1.05 ജിബി ലഭിക്കും, വാലിഡിറ്റി ഏഴ് ദിവസം. അതായത് പ്രതിദിനം 1.05 ജിബി. 49 രൂപയുടെ പാക്കാണെങ്കില്‍ ജിയോ ഫോണ്‍ ഉപഭോക്താക്കള്‍ക്ക് മാത്രമേ ലഭിക്കൂ.

തെരഞ്ഞെടുത്ത മേഖലകളില്‍ മാത്രമാണ് എയര്‍ടെല്‍ ഇപ്പോള്‍ 49 രൂപയുടെ പ്ലാന്‍ ലഭ്യമാക്കുന്നത്. മൈ എയര്‍ടെല്‍ ആപ്പിലോ ഔദ്യോഗിക വെബ്‌സൈറ്റിലോ സന്ദര്‍ശിച്ചാല്‍ ഓഫര്‍ ലഭ്യമാണോ എന്നറിയാനാകും.

 

English summary
airtel unveils rs 49 prepaid recharge offer to counter reliance jio
topbanner

More News from this section

Subscribe by Email